Recent Posts
- WLF mourns the sudden death of documentary filmmaker, poet, and social activist, Tarun Bhartiya.
- വിജ്ഞാനവും വിനോദവും പകർന്ന് നൽകി വയനാട് സാഹിത്യോത്സവം സമാപിച്ചു
- വയലും തോടും പുഴയും കടന്ന് വ്യത്യസ്ത അനുഭവമായി ഹെറിറ്റേജ് വാക്ക്
- ‘പ്രതിഷേധത്തിൻറെയും പ്രതികാരത്തിൻറെയും ചിഹ്നങ്ങളാണ് ഗോത്രകവിതകൾ’
- ഗസയിലെ സംഭവങ്ങൾ ന്യൂ നോർമലായി മാറി: ശശികുമാർ
Recent Comments
Author Archives: റിപ്പോർട്ട് - നവമി ലെനിൻ
കേരള സമൂഹം പുരുഷന്മാരെ അതിജീവനശേഷിയില്ലാത്തവരാക്കി മാറ്റി: മാളവിക ബിന്നി
വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിൽ വധുവിനെ ആവശ്യമുണ്ട്, വരനെ ആവശ്യമില്ല എന്ന സെഷൻ, പരമ്പരാഗത വിവാഹസങ്കൽപ്പങ്ങളും, ലിംഗസാമ്യതയും, സമൂഹത്തിന്റെ പ്രതീക്ഷകളും ചോദ്യം ചെയ്യുന്ന വേദിയായി മാറി. നദീം നൗഷാദ് മോഡറേറ്ററായി, സുനൈന ഷാഹിൻ ഇഖ്ബാൽ, ദുർഗ നന്ദിനി, മാളവിക ബിന്നി, രേഷ്മി സതീഷ് എന്നിവർ പങ്കെടുത്ത പാനൽ ചർച്ച പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റി. പരമ്പരാഗത … Continue reading
Posted in Uncategorized
Leave a comment
വികാരമില്ലാതെ കവിത ആലപിക്കുന്നത് പ്രമേയത്തോടുള്ള അനാദരാവ്: മുരുകൻ കാട്ടാക്കട
കവിത വായിച്ചു മനനം ചെയ്യുവാനുള്ളത് മാത്രമല്ല അതിലെ ശ്രവ്യദൃശ്യസാധ്യതകൾ കൂടെ കണക്കിലെടുക്കണമെന്ന് കവി മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിലെ മൂന്നാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദി പോലെ ഒഴുക്കിന്റെ പാരമ്പര്യമുള്ള കേരളത്തിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ വെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള മാധ്യമമാണ് കവിത. കുട്ടിക്കാലത്ത് കവിത മനപ്പാഠമായി പഠിച്ചുചൊല്ലാൻ താല്പര്യം കാണിച്ചിരുന്നു താൻ താളവും വൃത്തവും … Continue reading
Posted in Uncategorized
Leave a comment
Is being Queer really that strange?
“Capitalism is never going to help the queer community,” said Aadi, a poet and queer activist, who moderated a session exploring the queer community’s experiences in art and literature, at the Wayanad Literature Festival. The session included a distinguished panel … Continue reading
Posted in Uncategorized
Tagged Aadi, Chaandupottu, Malaikottai Vaaliban, Pannichi, Prakrithi, Sanjana Chandran, Sheetal Shyam, Vijayaraja Mallika
Leave a comment
വിദ്യാർത്ഥി രാഷ്ട്രീയം ആവശ്യം: കൊടിയുടെ നിറവ്യത്യാസമില്ലാതെ വിദ്യാർത്ഥി നേതാക്കൾ
ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം ആവശ്യമാണെന്ന് കൊടിയുടെ നിറവ്യത്യാസമില്ലാതെ വിദ്യാർത്ഥി സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിലെ രണ്ടാംദിനത്തിൽ കൊടി പിടിക്കുന്നതാർക്ക് വേണ്ടി? കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാവി എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് മൂന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കൾ വിദ്യാർത്ഥി രാഷ്ട്രീയത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ന്യൂനതകളനേകമുണ്ടെങ്കിലും രാഷ്ട്രീയ ബോധമുള്ള തലമുറകളെ വളർത്തിയതിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് … Continue reading
Posted in Uncategorized
Leave a comment
ഞങ്ങളുടെ സമരങ്ങൾ കോർപ്പറേറ്റുകൾക്ക് എതിരെയാണ്: കർഷക സമരനേതാവ് സുഖദേവ് സിംഗ് കോക്രി
വയനാട് സാഹിത്യോത്സവത്തിൻ്റെ രണ്ടാം പതിപ്പിലെ രണ്ടാം ദിനത്തെ ആവേശഭരിതമാക്കി കർഷക പ്രക്ഷോഭത്തിന്റെ നേതാവും ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറിയുമായ സുഖ്ദേവ് സിംഗ് കോക്രി. നെഞ്ച് പിളർന്ന് ഞാൻ വിപ്ലവം കാട്ടാം എന്ന സെഷനിൽ സുഖ്ദേവ് കോക്രി പഞ്ചാബിയിൽ തന്റെ സമര യാത്രകൾ വിവരിച്ചു, ദൽജിത് ആമി ആ വാക്കുകളെ ഇംഗ്ലീഷിലേക്ക് വിനോദ് കെ ജോസ് … Continue reading
Posted in Uncategorized
Leave a comment
മാധ്യമസ്വാതന്ത്ര്യവും വാർത്തകളുടെ വഴികളും ചർച്ച ചെയ്ത് വയനാട് സാഹിത്യോത്സവം
വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ “അഗ്നിഗാഥകൾ: നമുക്ക് നഗരങ്ങളിൽ ചെന്ന് തലക്കെട്ടുകളെഴുതാം”എന്ന സെഷൻ പത്രപ്രവർത്തനത്തിന്റെ വിവിധ തലങ്ങളെ വിശകലനം ചെയ്ത ശ്രദ്ധേയ സംവാദവേദിയായി. പത്ര ഓഫീസുകളിൽ, വാർത്തകൾ നൽകുമ്പോൾ ഉദ്യോഗസ്ഥവൃന്ദങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമാണ് അംഗീകരിക്കപ്പെടുകയും ബാക്കിയൊക്കെ വെറും ആരോപണങ്ങളായി മാത്രമേ പരിഗണിക്കാറുള്ളൂവെന്നും കാരവനിലെ മാധ്യമപ്രവർത്തകനായ സാഗർ പറഞ്ഞു. പഞ്ചാബിലെ വൈവിധ്യങ്ങളുടെ പ്രതിഫലനമായിരുന്നു ഡോക്യുമെന്ററി … Continue reading
Posted in Uncategorized
Leave a comment
അതിർത്തികളുണ്ടാകുന്നത് അപരിചിതത്വം കൊണ്ടാണ് : കുസുമം ജോസഫ്
“ഭാഷയ്ക്ക് അതിരുകൾ ഭേദിക്കുവാനുള്ള കഴിവുണ്ട് എന്നാൽ അതിർത്തികളുണ്ടാകുന്നത് അവയോടുള്ള അപരിചിതത്വം കൊണ്ടാണ്”, കുസുമം ജോസഫ് പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ മൂന്നാം ദിനത്തിൽ ഭാഷയും പരിഭാഷയും എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. എന്താണോ തർജ്ജമയിൽ നഷ്ടപ്പെടുന്നത് അതാണ് കവിത എന്ന ന്റെ വരികളെ ഉദ്ധരിച്ചു കൊണ്ട്, ഒരു ഭാഷയുടെ സാംസ്കാരിക പാരമ്പര്യം മറ്റൊരു ഭാഷയിലേക്ക് … Continue reading
Posted in Uncategorized
Leave a comment
നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്നയാളാണ് താൻ: എം മുകുന്ദൻ
“നിരന്തരം ജനിച്ചുകൊണ്ടരിക്കുന്നയളാണ് താൻ ആദ്യം മയ്യഴിയിലും പിന്നെ ഡൽഹിയിലും ജനിച്ചു.” എന്ന് പ്രശസ്ത സാഹിത്യകാരനായ എം മുകുന്ദൻ.വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ മയ്യഴിയിലെയും ഡൽഹിയിലെ എംബസി കാലത്തേയും ഓർമ്മകളും അനുഭവങ്ങളും എഴുത്തുകാരനും അധ്യാപകനുമായ വി എച്ച് നിഷാദുമായുള്ള സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നയാളാണ് താൻ ഇനിയും മാറിക്കൊണ്ടിരിക്കും. ശരീരത്തിന് വാർദ്ധക്യം ബാധിച്ചാലും … Continue reading
Posted in Uncategorized
Leave a comment
തിരക്കഥയല്ല, താരം ക്യാമറയാണ്: ജിയോ ബേബി
സാങ്കേതികവിദ്യകൾ ഇത്രയേറെ പുരോഗമിച്ച കാലഘട്ടത്തിൽ തിരക്കഥയേക്കാൾ ഏറെ പ്രാധാന്യം ക്യാമറയ്ക്കും മറ്റ് സാങ്കേതികവിദ്യകൾക്കും ആണ് എന്ന് സംവിധായകനായ ജിയോ ബേബി അഭിപ്രായപ്പെട്ടു.വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനം തിരക്കഥയാണ് താരം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്കഥ സിനിമയുടെ ബ്ലൂ പ്രിൻറ് തന്നെയാണ് എന്നാൽ ഒരു സിനിമ സാക്ഷാത്കരിക്കാൻ തിരക്കഥയെക്കാൾ ആവശ്യം … Continue reading
Posted in Uncategorized
Leave a comment
സുപ്രീം കോടതി ചെറിയൊരു സംഘത്തിന്റെ കോടതിയായി മാറിയെന്ന് പ്രൊഫ. മോഹൻ ഗോപാൽ
“എൺപതിനായിരത്തോളം കേസുകൾ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുകയാണ്, അവ സമയക്ലിപ്തതയോടെ പരിഹരിക്കാൻ സാധിക്കുമോയെന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്തി ചെലമേശ്വർ പറഞ്ഞു. വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിൻ്റെ മൂന്നാം ദിവസം ‘സുപ്രീംകോടതിയുടെ 75 വർഷങ്ങൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പരമോന്നത കോടതി, പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ സംബന്ധിച്ച ഗുരുതരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും ജാമ്യ … Continue reading
Posted in Uncategorized
Leave a comment