ട്രൈബൽ  ബാൻഡ്  (The Tribal band)

ഗോത്രതാളം ഉണർന്നപ്പോൾ 

    അരങ്ങുണർന്നപ്പോൾ ആടിപ്പാടാനും ആസ്വദിക്കാനും ആസ്വദിപ്പിക്കാനുമായി അവർ ഒത്തുകൂടി. പ്രേക്ഷകരുടെ  കൈയടി നൽകുന്ന ഊർജത്തിൽ കലാകാരൻമാർ  മറ്റെല്ലാം മറന്ന് ആടിപ്പാടുന്ന  മാന്ത്രികനിമിഷം. സംഗീത സംവിധായകൻ അലക്സ് എം പോൾ സംഗീത സംവിധാനം നിർവഹിച്ച ട്രൈബൽ  ബാൻഡ് നാടൻ ശീലുകൾ കൊണ്ട് വേദിയിൽ നിറഞ്ഞാടിയപ്പോൾ.  വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്നുള്ള മനോഹരക്കാഴ്ച. 

The present culture and diversity of land always resemble the past. Wayanad has a heritage and tradition followed and passed, especially from the tribal community. An image of a tribal band performing, from the first day of the Wayanad Literature Festival.

Image of The Tribal Band performance during the Wayanad Literature Festival.

Wayanad is a land rich in cultures and traditions, adopted from mother nature, protecting and living in it. The tribal community here is not just living but representing an era of fight, struggle and commitment. The songs are stories that depict the endurance they faced to overcome, and they convey it to future generations. A mark of survival. A tribal band performing on the first day of the Wayanad Literature Festival.

കാടിന്റെ പാട്ടും സംഗീതവും

“നാൻ തന്ന തോണി കടന്നില്ലേ നിങ്കള്

തോണിക്കകത്ത് നീർ കണ്ടില്ലെ ചൊവ്വറ്?

നാൻ തന്ന തേങ്ങ്യുടച്ചില്ലേ നിങ്കള്?

തേങ്ങ്കകത്ത് നീർ കണ്ടില്ലേ ചൊവ്വറ്?

നാങ്കളെ കുപ്പയിൽ നട്ടൊരു വാഴ-

പ്പഴമല്ലേ നിങ്കളെ തേവന് പൂജ?“

-ഗോത്രവർഗത്തിന്റെ  തനതായ അതിജീവനസംസ്കാരം വാക്കുകളിൽ ഒതുങ്ങുന്നതല്ല. വന്യജീവികളോടും കൊടിയ ദാരിദ്ര്യത്തെത്തോടും പകർച്ചവ്യാധികളോടും  പൊരുതി, മനുഷ്യരുടെ വിവേചനവും തൊട്ടുകൂടായ്മയും ജാതിപറച്ചിലും താണ്ടികടന്ന്   അതിജീവനത്തിന്റെ കഥകൾ  കാടിന്റെ മക്കൾക്ക് പറയാനുണ്ട്. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്നുള്ള ദൃശ്യം. 

Art is beyond the language barrier. The people of Wayanad have their own stories of survival, which are portrayed in songs. They are emotions that satisfy the listeners from different perspectives and it is magical; even the blind can enjoy the lyrics without the visual.