Veerankutty
Poet, translator, social critic.
Veerankutty is a well-known Malayalam poet from Kerala, recognized for his modern and poignant poetry that explores themes of simplicity. Veerankutty’s works have been praised for their clarity and poetic elegance. His poems have been translated to English, German, Tamil, Kannada, Marathi and Hindi languages.
Seven poetry collections, three novels for children, and a storybook have been published.
He has won several literary awards for his contributions, including the prestigious Kerala Sahitya Akademi Award. Veerankutty is also an academic and has taught Malayalam language and literature at colleges. His collections of poetry, such as ‘Amanangal Illatha Veenju’ and ‘Veerankuttiyude Kavithakal’, showcase his versatility and thought-provoking style, resonating with readers across Kerala.
വീരാൻകുട്ടി
കവി, വിവർത്തകൻ, സാംസ്കാരിക വിമർശകൻ.
ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവികളിലൊരാൾ. ലളിതവും മനോഹരവുമായ ഭാഷയാണ് വീരാൻകുട്ടിയുടെ കവിതകളെ വ്യത്യസ്തവും ഹൃദ്യവുമാക്കുന്നത്. പുതു തലമുറ താല്പര്യപൂർവം ശ്രദ്ധിക്കുന്ന കവികളിലൊരാളാണ് ഇദ്ദേഹം.
കേരള സാഹിത്യ അക്കാദമി അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കോളേജദ്ധ്യാപകനായി പ്രവർത്തിച്ച് വിരമിച്ചു.
കവിതകൾ ഇംഗ്ലീഷ്, ജർമ്മൻ, തമിഴ്, കന്നട, മറാത്തി, ഹിന്ദി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ തലത്തിലും സർവ കലാശാലാതലത്തിലും പാഠപുസ്തകങ്ങളിൽ വീരാൻകുട്ടിയുടെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ജലഭൂപടം’ (1999) ‘മാന്ത്രികൻ’ (2004) ‘ആട്ടോഗ്രാഫ്’ (2007) ‘തൊട്ടു തൊട്ടു നടക്കുമ്പോൾ’(2010) ‘മൺവീറ്’(2011) ‘വീരാൻകുട്ടിയുടെ കവിതകൾ -സമ്പൂർണ്ണം’ (2013) ‘മിണ്ടാപ്രാണി’ (2015) ‘നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക്’ (2018) ‘ഇനിയുള്ള ദിവസങ്ങൾ’ (2021 )എന്നീ കവിതാസമാഹാരങ്ങളും ‘ലോകകവിത’ (2018), ‘അലയുന്ന പറവകൾ’- (2022) എന്നീ വിവർത്തനങ്ങളും മൂന്നു ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.