Tarun Bhartiya

Tarun Bhartiya

FilmMaker, Poet, Activist.

Tarun Bhartiya is a documentary filmmaker, a Hindi poet, and a political activist based in the Khasi Hills of Shillong. As an editor he has worked on notable award-winning films. He was a founder member of Alt-Space, an independent cultural and political space in Shillong. He has been a consultant on the British Library Endangered Archives Project and research consultant to The Northeast India Audio Visual Archive in Shillong. His photographs and image essays have been published widely in magazines and as book covers. His poems and their translations have appeared in various anthologies. 

Tarun’s films include ‘Brief Life of Insects’ (2015, MIFF, Best Sound Award), ‘The Last Train in Nepal’ (2015, BBC4, RTS award for Best Director, Factual), ‘Darjeeling Himalayan Railway’ (Royal Television Society Award, Best documentary series 2010), Tourist Information for Shillong (2007) as well as music videos for several Shillong bands. 

As an editor, he has worked on notable films like ‘Girl Song’ and ‘Cancer Katha’, which won the Special Jury Award, National Awards in 2012. His other films are ‘Red Ant Dream’ and ‘Jashn-e-Azadi’. He returned his National Award for Best Editing for ‘In Camera’ in protest against state fascism.  

His poems and their translations have appeared in various anthologies including Dancing Earth: Contemporary poetry from North East India (Penguin). 

He is a member of Thma U Rangli Juki (TUR), a progressive people’s group in Meghalaya and part of RAIOT Webzine, www.raiot.in

തരുൺ ഭാരതീയ 

ചലച്ചിത്ര പ്രവർത്തകൻ, കവി, ആക്ടിവിസ്റ്റ്.

ഷില്ലോങ്ങിലെ ഖാസി മലനിരകൾക്കിടയിലെ രാഷ്ട്രീയ പ്രവർത്തകനും, ഹിന്ദി കവിയും, ഡോക്യുമെന്ററി സിനിമ സംവിധായകനുമാണ് തരുൺ ഭാരതീയ. നിരവധി അവാർഡ് സിനിമകളിൽ എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഷില്ലോങ്ങിൽ, ആൾട്ട്സ്പേസ് എന്ന പേരിൽ സ്വതന്ത്രമായ ഒരു രാഷ്ട്രീയ-സാംസ്കാരിക ഇടത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ബ്രിട്ടീഷ് ലൈബ്രറിയിലെ ‘എൻഡേൻജേഡ് ആർക്കൈവ്സ്’ എന്ന പ്രോജക്ടിന്റെ കൺസൾട്ടന്റായും, ഷില്ലോങ്ങിലെ ‘ദി നോർത്ത്ഈസ്റ്റ് ഇന്ത്യ ഓഡിയോ വിഷ്വൽ ആർക്കൈവി’ന്റെ ഗവേഷണ മേഖലയിലയെ കൺസൾട്ടന്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.  

‘ബ്രീഫ് ലൈഫ് ഓഫ് ഇൻസെക്ട്സ്’ എന്ന സിനിമയ്ക്ക് 2015-ലെ MIFF ബെസ്റ്റ് സൗണ്ട് അവാർഡും, ദി ലാസ്റ്റ് ട്രെയിൻ ഇൻ നേപ്പാൾ എന്ന സിനിമക്ക് 2015 -ലെ ബിബിസി4 അവാർഡും, മികച്ച സംവിധായകനുള്ള ആർ ടി എസ് അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡാർജീലിങ്ങ് ഹിമാലയൻ റയിൽവേ എന്ന സിനിമക്ക് റോയൽ ടെലിവിഷൻ അവാർഡ് ലഭിച്ചു. 2010-ലെ മികച്ച ഡോക്യുമെന്ററി സീരീസ് ആയി ഇത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2007-ൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഫോർ ഷില്ലോങ്ങ് എന്ന ചിത്രം പുറത്തിറക്കി.  ഷില്ലോങ് ബാൻഡുകൾക്കായും ഇദ്ദേഹം മ്യൂസിക് വീഡിയോകൾ ചെയ്തിട്ടുണ്ട്.

എഡിറ്റർ എന്ന രീതിയിൽ ഇദ്ദേഹം പ്രാവീണ്യം തെളിയിച്ച സിനിമകളാണ്, ‘ഗേൾ സോങ്ങ്’, ‘കാൻസർ കഥ’. 2012-ലെ ദേശീയ അവാർഡുകളിൽ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. ‘റെഡ് ആന്റ് ഡ്രീം, ‘ജഷ്ൻ ഇ ആസാദി’ എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു സിനിമകൾ. ‘ഇൻ ക്യാമറ’ എന്ന സിനിമക്ക് അദ്ദേഹത്തിന് ലഭിച്ച ദേശീയ അവാർഡ്, ഫാസിസത്തിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തിരിച്ചു നൽകി. 

ഇദ്ദേഹത്തിന്റെ കവിതകളും അവയുടെ വിവർത്തനങ്ങളും സമാഹാരങ്ങളായി പുറത്തുവന്നിട്ടുണ്ട്. ഡാൻസിങ്ങ് എർത്ത് കൺടംപ്രറി പോയിട്രി ഫ്രം നോർത്ത് ഈസ്റ്റ് ഇന്ത്യ (പെൻഗ്വിൻ) എന്ന സമാഹാരത്തിൽ ഇദ്ദേഹത്തിന്റെ രചനകളുണ്ട്.  

മേഘാലയയിലെ പുരോഗമനവാദികളുടെ കൂട്ടായ്മയായ ‘thma u rangli juki’ (ടി. യു. ആർ)-യിലെ അംഗമായിരുന്നു തരുൺ.  ആർ. എ. ഐ. ഓ. ടി. വെബ്സീനിന്റെ ഭാഗമായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.