Sheethal Shyam

Sheethal Shyam has been a champion for the rights of the LGBTIQ community for the past
23 years.

She was the founder-member of Queer Pride Keralam movement for the LGBTIQ
community in 2009. She also served as the secretary of Sexual Minorities Forum Kerala
(SMFK) in the year 2012 and was involved with the first ever all India transgender survey.
She played an important role in conception of the first transgender policy of the Kerala state
government, thus bringing the struggles of the community to the limelight.

In 2016, she participated in the IFFK held in India as a government representative and
became the first person ever to be issued a transgender identity card. She also was appointed
as a board member of the Kerala State Transgender Justice Board. She wrote about the
community for Mathrubhumi weekly’s Queer Column started in 2016.

In 2017, to encourage the artistic talents of the community she founded an organization called
Thvaya, serving as its President. In the same year, she was also selected as a member of the
Kerala state planning board draft committee. In 2018, she formed Kerala’s first transgender
theatre troupe called Mazhavil Dwani.

Shyam has showcased her acting skills in Malayalam movies such as Ka Bodyscapes (2016),
Aabhaasam (2017) and Otta (2021)), and has also appeared in several documentaries.

Presently, Sheetal is a member of the Kerala State Transgender Justice Board. She is the vice
president of ‘Sangama’ a human rights organisation for the transgender community. Sheetal
Shyam is a human rights activist, writer, actor, model, anchor and journalist.

ശീതൾ ശ്യാം

അറിയപ്പെടുന്ന ട്രാൻസ്ജെന്റർ ആക്റ്റിവിസ്റ്റും മനുഷ്യാവകാശ
പ്രവർത്തകയും. എഴുത്ത്, അഭിനയം,മോഡലിങ്, മാധ്യമ പ്രവർത്തനം എന്നീ മേഖലകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പടെയുള്ള സമൂഹത്തിലെ അരികുവൽകൃത ജനവിഭാഗത്തിനായി പോരാടുന്നു. ട്രാൻസ്ജെന്റർ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി തൃശൂരിൽ ‘വോയിസ്‌’ എന്ന സംഘടന സ്ഥാപിച്ചു.
കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി 2009-ൽ രൂപീകരിച്ച ‘ക്വീർ പ്രൈഡ് കേരളം ‘
എന്ന മൂവമെന്റിന്റെ സ്ഥാപക അംഗം കൂടിയാണ്.

രാജ്യത്തെ ആദ്യ ട്രാൻസ്ജെന്റർ നയത്തിൽ മുഖ്യ പങ്ക് വഹിച്ച ശീതൾ ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച ട്രാൻസ്ജെന്റർ ജസ്റ്റിസ് ബോർഡിലും പ്രവർത്തിച്ചിട്ടുണ്ട്. 2012-ൽ സെക്ഷ്വൽ മൈനൊരിറ്റീസ് ഫോറം കേരള ( SMFK) എന്ന സംഘടനയുടെ സെക്രട്ടറി പദവിയിൽ വരികയും ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ സർവ്വേയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്തു.

ഒരു കോളമിസ്റ്റ് എന്ന നിലയിൽ കേരളത്തിലെ ആദ്യ ക്വീർ കോളം
മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതി.

ഒരു കോളമിസ്റ്റ് എന്ന നിലയിൽ കേരളത്തിലെ ആദ്യ ക്വീർ കോളം മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതി. 2016 -ലെ IFFK യിൽ സർക്കാരിന്റെ അതിഥിയായി
പങ്കെടുക്കുകയും രാജ്യത്തെ ആദ്യ ട്രാൻസ്ജെന്റർ ഐഡി കാർഡ് സ്വീകരിക്കുകയും ചെയ്തു. ട്രാൻസ്ജെന്ററുകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനായി 2017 -ൽ ‘ധ്വയ’ എന്ന സംഘന രൂപീകരിച്ചു. 2018-ൽ ‘മഴവിൽ ധ്വനി’ എന്ന കേരളത്തിലെ ആദ്യ തീയറ്റർ ഗ്രൂപ്പ് ഉണ്ടാക്കുകയും ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അവതരിപ്പിക്കാൻ മുൻകൈ എടുക്കുകയും ചെയ്തു. 2019 -ൽ
നടന്ന ITFOK(International Theatre Festival Of Kerala) യിൽ അസിസ്റ്റന്റ് സ്റ്റേജ്
മാനേജർ ആയി സംഗീത നാടക അക്കാദമി നിയോഗിച്ചു. 2021 -ൽ
നടന്ന IFFK യിൽ ഡെലിഗേറ്റ് കമ്മിറ്റി മെമ്പറായും സേവനമനുഷ്ടിച്ചു.

കാ ബോഡി സ്കായ്പ്, ആഭാസം, വിശുദ്ധ രാത്രികൾ, STD XE 99 Batch, ജിലംപേപ്പരെ, ഒറ്റ എന്നി സിനിമകളിലും, വെഡിങ്, അവളോടൊപ്പം, കളർ ഓഫ് ട്രാൻസ്, ചിലർ, ചലനം എന്നി ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ട്രാൻസ് അച്ചീവ് പുരസ്കാരം, ബോൺ ടു വിൻ അവാർഡ്, കുടുംബശ്രീ വൈഭവ് പുരസ്കാരം, മൂവി സ്ട്രീറ്റ് അവാർഡ്, നിഴലാട്ടം
അവാർഡ്, ജോർജ് കുന്നപ്പിള്ളി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തി.

നിലവിൽ ഇന്ത്യയിലെ മനുഷ്യാവകാശ സംഘന ആയ ‘സംഗമ’യുടെ
വൈസ് പ്രസിഡന്റും, സംസ്ഥാന ട്രാൻസ്ജെന്റർ ജസ്റ്റിസ് ബോർഡ്
അംഗമായും പ്രവർത്തിച്ചു വരുന്നു. ‘ധ്വയ’ ട്രാൻസ്ജെന്റർ ആർട്സ് &ചാരിറ്റബിൾ സൊസൈറ്റി, തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഫിക്കോ’ എന്നീ സംഘടനകളുടെ രക്ഷാധികാരി കൂടി ആണ് .