Rihan Rashid

Rihan Rashid

Writer, Novelist, Publisher.

Rihan Rashid is a writer who has made his mark in modern Malayalam literature with a distinct writing style. He has carved out his own space with his imagination and unique use of language. Rihan stands out as a notable figure among the new generation of writers, with his diverse themes and creative linguistic expressions setting him apart.

Born in Koyilandy, Kozhikode district, Rihan’s major works include ‘Sammilooni’, ‘Aghorikalude Idayil’, ‘Modus Operandi’, ‘Dolls’, ‘Bucephalus’, ‘Yudhanantharam’, ‘Kayalmaranam’, ‘Pranayajinnukal’, and ‘Kakapuram’. His work ‘Dolls’ earned a spot on the shortlist of the Crime Fiction Novel Contest organized by DC Books.

In a short span of time, Rihan has published seven books through leading publishers in Malayalam. His writing reflects the confidence and experiences gained through navigating life’s challenges. The crime thrillers authored by this Koyilandy native have become bestsellers in Malayalam. Additionally, Rihan has ventured into the publishing industry with his company, ‘Booker Books’, marking his presence in the world of entrepreneurship.

റിഹാൻ റാഷിദ്

എഴുത്തുകാരൻ, നോവലിസ്റ്റ്, പ്രസാധകൻ.

വ്യത്യസ്തമായ എഴുത്തു ശൈലി കൊണ്ട് ആധുനിക മലയാള സാഹിത്യത്തിൽ കയ്യൊപ്പു രേഖപ്പെടുത്തുന്ന എഴുത്തുകാരനാണ് റിഹാൻ റാഷിദ്. ഭാവനകൊണ്ടും ഭാഷകൊണ്ടും തന്റേതായ ഒരു ഇടം കണ്ടെത്തി മുന്നേറുന്ന വ്യക്തി. പുതുതലമുറ എഴുത്തുകാരിൽ ഏറെ ശ്രദ്ധേയനാണ് റിഹാന്‍ റാഷിദ്. വൈവിധ്യമാർന്ന  പ്രമേയങ്ങളും, ഭാഷാ പ്രയോഗവും റിഹാനെ മറ്റു എഴുത്തുകാരിൽ നിന്ന് വേറിട്ട് നിർത്തുന്നു. 

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ജനനം. ‘സമ്മിലൂനി’, ‘അഘോരികളുടെ ഇടയിൽ’, ‘മോഡസ് ഓപ്പറാണ്ടി’, ‘ഡോൾസ്’, ‘ബ്യൂസെഫലസ്’, ‘യുദ്ധാനന്തരം’, ‘കായൽമരണം’, ‘പ്രണയജിന്നുകൾ’, ‘കാകപുരം’ എന്നിവ പ്രധാന കൃതികൾ. ഡി സി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്‌ഷൻ നോവൽ മത്സരത്തിൻ്റെ ചുരുക്ക പ്പട്ടികയിൽ ഡോൾസ് എന്ന കൃതി ഇടം നേടി.

കുറഞ്ഞ കാലയളവിനുള്ളിൽ മലയാളത്തിലെ പ്രമുഖ പ്രസാധകർ വഴി ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കടുത്ത ജീവിത വഴികളിലൂടെ നടന്നു നീങ്ങി നേടിയ ആത്മവിശ്വാസവും അനുഭവങ്ങളുമാണ് ഈ എഴുത്തുകാരന്റെ കരുത്ത്. കൊയിലാണ്ടി സ്വദേശിയായ റിഹാൻ എഴുതിയ ക്രൈം ത്രില്ലറുകൾ മലയാളത്തിലെ ബെസ്റ്റ് സെല്ലറുകളാണ്. റിഹാൻ ‘ബുക്കർ ബുക്സ് ‘ എന്ന തന്റെ പ്രസാധന കമ്പനിയിലൂടെ സംരംഭ ലോകത്തേക്കും കടന്നിട്ടുണ്ട്.