Parvathy Thiruvothu

Parvathi Thiruvothu

Actor, fighter, feminist. 

Parvathy Thiruvothu, popularly known as Parvathy, is a highly acclaimed actress and an influential voice in the film industry. Born in Calicut, Kerala, Parvathy has made her mark in Indian cinema with her diverse roles and courageous choices, becoming a symbol of strength both on and off the screen.

Parvathy made her acting debut in ‘Out of Syllabus’ (2006), followed by a key role in the Malayalam film ‘Notebook’ (2006), which tackled the sensitive subject of teenage pregnancy and gained critical attention for its bold narrative.

Here are some standout Malayalam films from her career:

Bangalore Days (2014)
Ennu Ninte Moideen (2015)
Take Off (2017) 
Uyare (2019) 
Virus (2019) 
Puzhu (2022)
Ullozhukk (2024)

She has received many honors, including a National Film Award, two Kerala State Film Awards, and five Filmfare Awards South.

Beyond her acting career, Parvathy is a strong advocate for gender equality and women’s rights in the cinema industry. As a founding member of the ‘Women in Cinema Collective’, she has been instrumental in highlighting issues faced by women in the film industry, such as harassment and unequal opportunities. She leverages her public appearances and interviews to openly discuss the need for systemic changes to create a fair and inclusive workspace. She challenges the toxic masculinity that has long influenced the way films are made.

Her roles often reflect her beliefs, showcasing women who break stereotypes and challenge norms, establishing her as a trailblazer in Indian cinema.

Parvathy’s talent shines beyond Malayalam cinema. Her Hindi debut in ‘Qarib Qarib Single’ (2017) with Irrfan Khan showcased her versatility. She has also earned praise in Tamil and Kannada films for her natural and authentic performances.

Parvathy’s journey reflects her courage, talent, and conviction. It is a story of resilience and dedication to both her acting career and the causes she believes in. By blending her craft with activism, she has become a powerful and influential figure in Indian cinema.

A true icon of contemporary Indian cinema, Parvathy remains a role model for aspiring actors and a voice of change in an industry that is slowly embracing equality and diversity.

പാർവതി തിരുവോത്ത്

അഭിനേത്രി, പോരാളി, സ്ത്രീവാദി.  

മലയാളസിനിമാരംഗത്തെ ഏറെ പ്രശസ്തയായ നടിയും ലിംഗ അസമത്വത്തിനും ലൈംഗികചൂഷണത്തിനുമെതിരെ  പോരാടുന്ന ഉജ്ജ്വലശബ്ദവുമാണ് പാർവതി തിരുവോത്ത്. കോഴിക്കോട് ജില്ലയിൽ ജനിച്ച പാർവതി, വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും  ധീരമായ തീരുമാനങ്ങളിലൂടെയും സിനിമാമേഖലയിൽ അദ്വിതീയമായ സ്ഥാനം നേടിയെടുത്തു. ഹ്രസ്വകാലംകൊണ്ട്  അഭ്രപാളിക്കു പുറത്തും വലിയ സ്വാധീനശക്തിയായി  മാറാൻ പാർവതി തിരുവോത്തിനു കഴിഞ്ഞു. 

2006-ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പാർവതി, കൗമാരഗർഭധാരണത്തെ  ആസ്പദമാക്കിയെടുത്ത  ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. ‘ബാംഗളൂർ ഡേയ്സ്’ (2014), ‘എന്നു നിന്റെ മൊയിതീൻ’ (2015), ‘ടേക്ക് ഓഫ്’ (2017), ‘ഉയരെ’ (2019), ‘വൈറസ്’ (2019), ‘പുഴു’ (2022), ’ഉള്ളൊഴുക്ക്’ (2024) എന്നീ ചിത്രങ്ങളിലെ ഭാവസാന്ദ്രമായ അഭിനയത്തിലൂടെ സിനിമാസ്വാദകരുടെ മനസ്സുകീഴടക്കാൻ പാർവതിക്ക് കഴിഞ്ഞിട്ടുണ്ട്.  ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടുതവണയും ഫിലിംഫെയർ അവാർഡ്  അഞ്ചുതവണയും നേടിയിട്ടുള്ള പാർവതി ഇതിനുപുറമെയും നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

മലയാളസിനിമയിൽ  ലിംഗസമത്വത്തിന്റെയും  സ്ത്രീകളുടെ അവകാശങ്ങളുടെയും വേണ്ടിയുള്ള  ശക്തമായ വക്താവായ പാർവതി,  വുമൺ ഇൻ സിനിമാ കളക്ടീവിന്റെ സ്ഥാപകാംഗമായി.  ചലച്ചിത്രവ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന  അസമത്വവും  അതിക്രമങ്ങളും  ചൂണ്ടിക്കാണിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സിനിമാനിർമ്മാണരംഗത്ത് കാലങ്ങളായി തുടർന്നുപോരുന്ന പുരുഷാധിപത്യപ്രവണതകൾക്കെതിരെ പോരാട്ടവീര്യത്തോടെയാണ് അവർ പ്രതികരിച്ചിട്ടുള്ളത്.   

മാമൂലുകളെ  തകർത്തെറിയുകയും  നിലവിലെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന  സ്ത്രീകളെ സിനിമയിൽ അവതരിപ്പിക്കുന്നതിലൂടെ  ഇന്ത്യൻ സിനിമയിലെ കരുത്തുറ്റ താരമായും പാർവതി സ്ഥാനം പിടിച്ചിട്ടുണ്ട്. 

ഇർഫാൻ ഖാനൊപ്പമുള്ള ‘കരിബ് കരിബ് സിംഗ്ലെ’ (2017) എന്ന ഹിന്ദി ചിത്രത്തിലൂടെ മലയാളസിനിമയ്ക്ക് പുറത്തും പാർവതി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. തമിഴ്, കന്നട സിനിമകളിലും അവരുടെ സ്വാഭാവികവും അകൃത്രിമവുമായ  പ്രകടനങ്ങൾ പ്രശംസ നേടിയിട്ടുണ്ട്.

ധീരചിത്തവും പ്രതിഭാസമ്പന്നവുമായ പാർവതിയുടെ ജീവിതം താൻ വിശ്വസിക്കുന്ന കാര്യങ്ങൾക്ക് പൂർണ്ണസമർപ്പിതമാണ്. സമകാലിക ഇന്ത്യൻസിനിമയുടെ യഥാർത്ഥപ്രതീകമായ പാർവതി, നിർഭയത്വത്തോടെ അഭിനയജീവിതം തുടരുകയും പുതിയ തലമുറയ്ക്ക് പ്രചോദനമായി മാറുകയും ചെയ്യുന്നുണ്ട്. സിനിമാവ്യവസായത്തെ കൂടുതൽ സമത്വാധിഷ്ഠിതവും വൈവിധ്യപൂർണവുമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നതിൽ  വ്യാപൃതയാണ് അവർ.