Manu P. Toms

Manu P Toms 

Editor, journalist, mentor.

Manu P Toms is a journalist with two decades of experience across India’s leading newspapers such as The Economic Times, The Hindustan Times and The Hindu Business Line. Having started his career with Malayala Manorama as an editorial trainee, Manu shifted to The New Indian Express where he worked as a city reporter. He later became a business reporter. 

As a chief of bureau at News Corp VCCircle and executive editor at ET Prime, he has done investigative stories and led several critical editorial projects. He has led high performing reporting teams and editorial functions. One of his reports won RedInk, one of India’s most prestigious journalism awards.

മനു പി ടോംസ്

എഡിറ്റർ, പത്രപ്രവർത്തകൻ, മാധ്യമപരിശീലകൻ. 

മനു പി ടോംസ് ഇന്ത്യയിലെ പ്രമുഖ പത്രപ്രസിദ്ധീകരണങ്ങളായ ദി ഇക്കണോമിക് ടൈംസ്, ദി ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു ബിസിനസ് ലൈൻ എന്നിവയിൽ രണ്ടുദശകത്തെ പരിചയമുള്ള ഒരു മാധ്യമപ്രവർത്തകനാണ്.  സാമ്പത്തിക പത്രപ്രവർത്തന രംഗത്തെ ശ്രദ്ധേയമായ പേരാണ് മനുവിന്റേത്. മലയാള മനോരമയിൽ എഡിറ്റോറിയൽ ട്രെയിനിയായി കരിയർ ആരംഭിച്ച മനു, പിന്നീട് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലേക്ക് മാറി, അവിടെ നഗര റിപ്പോർട്ടറായി പ്രവർത്തിച്ചു. പിന്നീട് അദ്ദേഹം ബിസിനസ് റിപ്പോർട്ടറായും തുടർന്നു.

ന്യൂസ് കോർപ്പ് വി.സി.സർകിളിന്റെ ബ്യൂറോ ചീഫ്, ഇ.ടി.പ്രൈമിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ എന്ന നിലയിൽ, മനു അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കുകയും, നിരവധി നിർണ്ണായക എഡിറ്റോറിയൽ പ്രോജക്ടുകൾ നയിക്കുകയും ചെയ്തിട്ടുണ്ട്. ഇൻറർനെറ്റ് സമ്പദ് വ്യവസ്ഥ, വെഞ്ച്വർ ക്യാപിറ്റൽ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, സ്റ്റാർട്ടപ്പ് ധനസമാഹാരണം എന്നീ വിഷയങ്ങളിൽ പ്രാവീണ്യമുള്ള മനു, ഈ മേഖലകളിൽ പ്രവർത്തിക്കുന്ന യുവ മാധ്യമ പ്രവർത്തകരുടെ സംഘത്തെ നയിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മാധ്യമപുരസ്‌കാരങ്ങളിൽ ഒന്നായ റെഡ്ഇങ്ക് അവാർഡ് നേടിട്ടുണ്ട്.