K. R. Meera
Novelist, feminist, journalist.
K. R. Meera is one of Kerala’s most influential writers and journalists, known for her thought-provoking works that challenge traditional power structures and engage deeply with political and social issues. Her exceptional contributions to literature have earned her some of the most prestigious accolades, including the Kendra Sahitya Akademi Award, Kerala Sahitya Akademi Award, PUCL Human Rights National Award for Journalism, Odakkuzhal Award and Vayalar Award solidifying her status as a leading voice in contemporary Indian literature.
Meera was born in Sasthamkotta, Kollam district in Kerala. She is an alumna of D.B College, Sasthamcotta and Gandhigram Rural Institute, Dindigul, Tamil Nadu. In 1993, she joined as a journalist in Kottayam-based Malayalam daily Malayala Manorama. During her career as a journalist, K. R. Meera uncovered several noteworthy stories, earning her the Chowara Parameswaran Award and the Deepalaya National Journalism Award for Child Rights.
Meera published her first short story collection “Ormayude Njarambu” in 2002. Since then, she has published numerous novels, collections of short stories, novellas and children’s books.
Her novel “Aarachaar” (2012) is widely regarded as one of the best literary works produced in the Malayalam language. The novel was translated into English by J. Devika under the title “Hangwoman: Everyone Loves a Good Hanging” and was shortlisted for the prestigious DSC Prize for South Asian Literature in 2016.
She is a renowned column-writer as well as the screenplay writer of four television series and the associate in writing for the National Award-winning film, “Ore Kadal”. Some of her notable works are “Meerasadhu”, “Yudasinte Suvishesham”, “Aa Maratheyum Marannu Marannu Njan”, “Ghathakan”, “Ormayude Njarambu”, “Moha Manja”, “Bhagavante Maranam”, “Ave Maria” and “Kadhayezhuthu”.
കെ.ആർ. മീര
നോവലിസ്റ്റ്, ഫെമിനിസ്റ്റ്, ജേർണലിസ്റ്റ്.
ഇന്ത്യയിലെ തന്നെ പ്രമുഖരായ എഴുത്തുകാരിൽ ഒരാൾ. പത്രപ്രവർത്തകയായി കരിയർ ആരംഭിച്ച് പിന്നീട് എഴുത്തിലേക്ക് തിരിഞ്ഞു. 1970-ൽ ശാസ്താംകോട്ടയിൽ ജനിച്ചു. തമിഴ്നാട് ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. 1993 ൽ മലയാള മനോരമയിൽ പത്രപ്രവർത്തന ജീവിതം തുടങ്ങി.
രണ്ടായിരത്തിരണ്ടിൽ ‘ഓർമ്മയുടെ ഞരമ്പ്’ എന്ന ചെറുകഥാ സമാഹാരം പുറത്തിറക്കി. രണ്ടായിരത്തി പന്ത്രണ്ടിൽ പ്രസിദ്ധീകരിച്ച “ആരാച്ചാർ” എന്ന നോവൽ മലയാള സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നാണെന്ന് വിലയിരുത്തപ്പെടുന്നു. ‘ആരാച്ചാർ’ എന്ന നോവലിനു കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി പുരസ്കാരം എന്നിവ ലഭിച്ചു. ‘ആവേ മരിയ’യ്ക്ക് മികച്ച ചെറുകഥാസമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ‘ഗില്ലറ്റിൻ’ എന്ന കഥയ്ക്കു പി.പത്മരാജൻ കഥാപുരസ്കാരവും ലഭിച്ചു. ‘ഓർമ്മയുടെ ഞരമ്പ്’ എന്ന ആദ്യ കൃതിക്ക് യുവ എഴുത്തുകാരികൾക്കുള്ള ലളിതാംബിക അന്തർജനം സ്മാരക പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ്, അങ്കണം അവാർഡ് എന്നിവ ലഭിച്ചു.
ബ്രിട്ടീഷ് ചീവനിങ് സ്കോളർഷിപ്പിന്റെ ഭാഗമായി ലണ്ടനിൽ മൂന്നുമാസത്തെ പത്രപ്രവർത്തന പരിശീലനം നേടിയിട്ടുണ്ട്. 2017 -ൽ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ യുടെ വിസിറ്റിങ് ഫെലോ ആയി ക്ഷണിക്കപ്പെട്ടു.
പ്രധാന കൃതികൾ: ആരാച്ചാർ, ഖബർ, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, യൂദാസിന്റെ സുവിശേഷം, മീരാസാധു, ആ മരത്തെയും മറന്നു മറന്നു ഞാൻ, മാലാഖയുടെ മറുകുകൾ കരിനീല, ഭഗവാന്റെ മരണം, പെൺപഞ്ച തന്ത്രവും മറ്റു കഥകളും, ഗില്ലറ്റിൻ, ആവേ മരിയ, മോഹമഞ്ഞ, ഓർമയുടെ ഞരമ്പ്, കഥകൾ – കെ. ആർ. മീര, മീരയുടെ നോവെല്ലകൾ, കഥയെഴുത്ത്, എന്റെ ജീവിതത്തിലെ ചിലർ, മഴമന്ദഹാസങ്ങൾ, അമ്മുവും ചിറ്റയും.
ദ ഹാങ് വുമൺ, ദി ഏയ്ഞ്ചൽസ് ബ്യൂട്ടി സ്പോട്ട്സ്, യെലോ ഈസ് ദ കളർ ഓഫ് ലോങിങ്, ദി അൺസീയിങ് ഐഡൻ ഓഫ് ലൈറ്റ്സ്, ദ് പോയ് സ്സൻ ഓഫ് ലവ്, ദ് ഗോസ് പെൽ ഓഫ് യുദാസ് എന്ന പുസ്തകങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു. വിവിധ ഇന്ത്യൻ ഭാഷകളിലേക്കും രചനകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.