Elizabeth Kurian Mona

Elizabeth Kurian (Mona)

Poet, author, translator.

Elizabeth Kurian, known by her pen name ‘Mona,’ is a multilingual poet, author, and translator with an impressive literary career. She worked at the Reserve Bank of India (RBI), where she served as Manager in the Central Office’s Inspection Department, Mumbai, before taking early retirement to fully pursue her passion for literature. Born to K.M. Mathan and Annamma Mathan, who settled in Hyderabad from Kerala, Elizabeth mastered multiple languages, including English, Hindi, Telugu, and Malayalam. Her love for languages led her to pursue courses in Urdu, German, and Syriac, further enriching her literary journey.

Over the years, Mona has published 22 books of poetry and translations in English, Urdu, Hindi, Telugu, and Malayalam, with additional works translated into Tamil and French. Her deep love for Urdu poetry, especially the ghazal form, is evident in her acclaimed anthologies and her book ‘The Art and Science of Ghazal’a. Recognized for her contributions, she has received multiple awards, including the Lifetime Achievement – Sayeed Shaheed Award (2022) from Telangana Urdu Academy. Her poetry has been included in the University of Calicut’s BA and MA Urdu syllabus. A prominent figure in literary circles, Mona has held key positions in various societies, participated in national and international seminars, and was the first poetess from Hyderabad to perform at the ladies mushaira at Jashn-e-Rekhta, Delhi.

എലിസബത്ത് കുര്യൻ (മോന)

കവി, വിവർത്തക, എഴുത്തുകാരി.

‘മോന’ എന്ന തൂലിക നാമത്തിൽ വിവിധ ഭാഷകളിൽ  എഴുതുകയും വിവർത്തനം ചെയുകയും ചെയ്യുന്ന, ഹൈദരാബാദിൽ നിന്നുള്ള എഴുത്തുകാരിയാണ് എലിസബത്ത് കുര്യൻ. റിസേർവ് ബാങ്ക് ജീവനക്കാരിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച എലിസബത്ത്, കാലാവധി തീരും മുൻപേ വിരമിച്ച ശേഷം തന്റെ താൽപര്യമുള്ള  എഴുത്തിലേക്ക് പൂർണമായി തിരിഞ്ഞു.

ഹൈദരാബാദിൽ താമസമാക്കിയ മലയാളികളായ കെ. എം. മാത്തൻ, അന്നമ്മ മാത്തൻ ദമ്പതികളുടെ മകളാണ്. പുതിയ ഭാഷകൾ പഠിക്കാൻ മോന പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്നു.  

ഇംഗ്ലീഷ്, ഉർദു, ഹിന്ദി, തെലുങ്ക്,മലയാളം,തമിഴ്, ഫ്രഞ്ച്  ഭാഷകളിലായി മോന 22-ഓളം കവിതകളും വിവർത്തന പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.  മോനയുടെ അഞ്ചു ഉർദു പുസ്തകങ്ങൾക്ക് ഉർദു അക്കാദമി (ലക്നൗ/ഹൈദരാബാദ്) പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

ഉർദു ഗസൽ സമാഹാരങ്ങൾ കൂടാതെ, ‘ഇംഗ്ലീഷ് ഗസൽ ട്രെയിൻ’, ‘ദി ആർട്ട് ആന്റ് സയൻസ് ഓഫ് ഗസൽ – എ റീഡേഴ്സ് ഗൈഡ് ടു ഉറുദു ഗസൽ അപ്രീസിയേഷൻ’ തുടങ്ങിയ ഗസലിനെക്കുറിച്ചുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

തെലങ്കാന ഉർദു അക്കാദമിയുടെ 2022-ലെ സയീദ് ഷാഹീദി ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ്,  മോനയ്ക്ക്  ലഭിച്ചു. 

വിവിധ സാഹിത്യ സംഘടനകളുമായി ബന്ധമുള്ള മോന പോയട്രി സൊസൈറ്റി ഹൈദരാബാദിലെ ട്രഷററായും, സാഹിത്യ സംഘം ഇന്റർനാഷണലിന്റെ സെക്രട്ടറി പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഓദേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ആജീവാനാംഗം കൂടിയാണ് മോന.

മോനയുടെ ചില ഉറുദു കവിതകൾ കാലിക്കറ്റ്‌ സർവകലാശാലയിലെ ബി. എ, എം. എ. (ഉർദു) പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര/ദേശീയ സാഹിത്യ സെമിനാറുകളിലും, മുഷയർ വേദികളിലും, റേഡിയോ/ടിവി/ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മോന സജീവമായി പങ്കെടുക്കാറുണ്ട്. ഡൽഹിയിലെ ജശ്നേ-രേഖ്തയിൽ, ഹൈദരാബാദിൽ നിന്നുള്ള ആദ്യ വനിതാകവി എന്ന ബഹുമതിയും മോനക്ക് ലഭിച്ചിട്ടുണ്ട്.