Abu Salim

Abu Salim is an Indian actor from Kalpetta, Wayanad, popularly known for
playing villains in Malayalam films, among other characters. He has also acted
in Tamil, Hindi, Kannada and Telugu films.

His debut movie was Rajan Paranja Kadha in 1978, and he has done more than
100 films since. 

A police officer by profession, Abu Salim retired as a sub-inspector in 2012. He
won the Mr Calicut title in 1981, Mr Kerala in 1982, Mr South India thrice in
1983, 1986 and 1987, and the Mr India title in 1984. He is married to
Ummukulsu, and they have a daughter and a son.

അബു സലിം

ശ്രദ്ധേയമായ വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടൻ. കേരളത്തിൽ നിന്നുള്ള ആദ്യത്തെ മിസ്റ്റർ ഇന്ത്യയാണ്.

1956 മെയ് 11-ന് കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും ആറ് മക്കളിൽ രണ്ടാമനായി ജനനം. കല്പറ്റ എസ്‌കെഎംജെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

1978-ൽ പുറത്തിറങ്ങിയ ‘രാജൻ പറഞ്ഞ ‘ എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ രംഗത്തെത്തി. വയനാട് സ്വദേശിയായ അബു സലിം സബ് ഇൻസ്പെക്ടർ പദവിയിൽ പോലീസിൽ നിന്നു വിരമിച്ചു.

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1981-ൽ മിസ്റ്റർ കാലിക്കറ്റ്‌ ആയും 1982-ൽ മിസ്റ്റർ കേരളയായും തിരഞ്ഞെടുക്കപ്പെട്ട അബു സലീമിന് മൂന്ന് തവണ മിസ്റ്റർ സൗത്ത് ഇന്ത്യ പട്ടം ലഭിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് നാല് പതിറ്റാണ്ട് കാലമായി തുടരുന്നു.