Sukumaran Chaligatha, whose real name is Bethimaran, writes poetry and short
stories in Malayalam and Rawla languages, mostly depicting the lives of tribal
people. He has also written screenplays and songs. He is from the small village of
Chaligadda, Wayanad, near the Kuruva island and Kabani river. Some of his
famous works are Kalyanachoru, Meenukalude Prasava Muri, Mazhabhaasha,
Kaadu.

He has been writing for the last two decades and has edited a collection of tribal
poetry published by DC Books. Besides being a writer, he has also worked as an
actor in films and theatre.

സുകുമാരൻ ചാലിഗദ്ദ

കേരളത്തിലെ ഗോത്രകവികളിൽ ശ്രദ്ധേയൻ. 20 വർഷമായി മലയാളത്തിലെയും റാവുള ഭാഷയിലെയും കാവ്യലോകത്ത് സജീവമാണ്.

ഗോത്രജനതയുടെ ജീവിതം, സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, അതിജീവനത്തിനായുള്ള ഗോത്രജനതയുടെ സമരങ്ങൾ തുടങ്ങിയവ
സുകുമാരൻ ചാലിഗദ്ദയുടെ കവിതകളിലെ കേന്ദ്രപ്രമേയമാണ്.
‘പോരാടാന്‍ സമരത്തേക്കാള്‍ നല്ലത് എഴുത്താണ്’ എന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
കുറുവാ ദ്വീപിന് സമീപം കബനി നദിയോട് ചേർന്ന് കിടക്കുന്ന ചാലിഗദ്ദയിൽ ജീവിക്കുന്ന കവി. ബേത്തിമാരൻ എന്നാണ് ശരിയായ പേര്.

കല്യാണച്ചോറ്, മീനുകളുടെ പ്രസവ മുറി, അവന്റെ തുമ്പിക്കൈയിലൊരു പുഴയുണ്ടായിരുന്നു, നിന്റെ ഉള്ളിലെ നരിയും എന്റെ ഉള്ളിലെ പുലിയും, മഴഭാഷ, കൂരി, ഏട്ടക്കൂരി തുടങ്ങി നിരവധി ശ്രദ്ധേയമായ കവിതകൾ.

കവിതകൾക്ക് പുറമേ കഥകളും പാട്ടുകളും തിരക്കഥകളും എഴുതിയിട്ടുണ്ട് . തെരുവ് നാടകങ്ങൾ, നാടകം, ഡോക്യുമെന്ററികൾ, ഹ്രസ്വ ചിത്രങ്ങൾ, സിനിമ എന്നിവയിലും റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2013-ൽ ടി.എൻ. ഗോപകുമാർ കോട്ടയം സംവിധാനം ചെയ്ത അന്താരാഷ്ട്ര തിയേറ്ററിക്കൽ നാടകമായ ‘എ ബ്ലാക്ക് ടാൽക്കം പൗഡർ’ പ്രോജക്ടിലും മനോജ് കാന സംവിധാനം ചെയ്ത ദേശീയപുരസ്കാരം നേടിയ കെഞ്ചിര എന്ന നിമയിലും അഭിനയിച്ചു. ഗദ്ദിക കലാകാരനായിരുന്ന പി.കെ. കരിയനോടൊപ്പം ഒട്ടേറെത്തവണ അരങ്ങ് പങ്കിട്ടുണ്ട്.