Joy Vazhayil

Joy Vazhayil (Dr. V.P. Joy)

Bilingual writer, administrator, thinker.

Joy Vazhayil, also known as V.P. Joy, is a well-known Indian poet, writer, researcher, and administrator. 

He is a former member of the Indian Administrative Service (IAS), and has served as a Secretary to the Government of India and Chief Secretary to the Government of Kerala. His literary work includes poetry collections, narrative poems, and novels in Malayalam. He has also written philosophical and scientific books in English, and translated classical philosophical poems into Malayalam.

His book ‘Kaanamara’ won the Ulloor Award, and ‘Nimishajalakam’ received the S. K. Pottekkatt Award. He also received the Akshaya Sahitya Award for his overall contributions to the field of literature. Other works include ‘Ramanuthaapam’, Shalabhayanam’, ‘Malayala Ghazal’, ‘Rithubhedangal’, ‘Niramezhuthum Porul’, ‘Maunabhasha’, and the novel ‘Arivazham’. His English works are ‘Limits and Limitations of the Human Mind’, ‘Reflections on the Philosophy of Education’, and ‘Facets of Freedom’. He also translated ‘Tao Te Ching’, ‘The Prophet’, and the Fourteen Upanishads into Malayalam.

He is an engineer with a doctoral degree from IIT Delhi. Joy started his career as a Scientist-Engineer at Vikram Sarabhai Space Centre, Thiruvananthapuram, in 1985. He joined the IAS in 1987 and became the Chief Secretary of Kerala in 2021.

Currently, he is an Honorary Professor at IIT Palakkad.

ഡോ. ജോയ് വാഴയിൽ (വി. പി. ജോയ്)

ദ്വിഭാഷാ എഴുത്തുകാരൻ, ഉന്നതഉദ്യോഗസ്ഥൻ, ചിന്തകൻ

കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ജോയ് വാഴയിൽ (ഡോ. വി. പി. ജോയ്) അറിയപ്പെടുന്ന എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമാണ്. മലയാളത്തിൽ അനവധി കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും നോവലുകളും ഇദ്ദേഹം  രചിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ തത്വശാസ്ത്രപരമായ ലേഖനങ്ങളും  ശാസ്ത്രലേഖനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം, ഒട്ടേറെ ക്ലാസിക്ക് ദാർശനിക കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

‘കാണാമറ’ എന്ന കൃതിക്ക് മഹാകവി ഉള്ളൂർ പുരസ്കാരവും ‘നിമിഷജാലകം’ എന്ന കൃതിക്ക് എസ്.കെ. പൊറ്റെക്കാട്ട് പുരസ്കാരവും സമഗ്രസംഭാവനയ്ക്കുള്ള  അക്ഷയ സാഹിത്യപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ‘രാമാനുതാപം’, ‘ശലഭയാനം’, ‘മലയാളഗസൽ’, ‘ഋതുഭേദങ്ങൾ’, ‘നിറമെഴുതും പൊരുൾ’, ‘മൗനഭാഷ’, ‘അറിവാഴം’ (നോവൽ) എന്നിവയാണ് മറ്റു കൃതികൾ. ‘ലിമിറ്റ്സ് ആന്റ് ലിമിറ്റേഷൻസ് ഓഫ് ദ ഹ്യൂമൻ മൈന്റ്’, ‘റിഫ്ലക്ഷൻസ് ഓൺ ദി ഫിലോസഫി ഓഫ് എഡുക്കേഷൻ’, ‘ഫാസെറ്റ്സ് ഓഫ് ഫ്രീഡം’, എന്നിവയാണ് ഇംഗ്ലീഷ് കൃതികൾ. ‘താവോ തേ ചിംഗ്’, ‘ദ പ്രോഫറ്റ്’ തുടങ്ങിയവയും പതിനാലു ഉപനിഷത്തുകളും ഇദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 


ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ മുൻ അംഗമാണ്. ഇന്ത്യാ ഗവർമെന്റിന്റെ സെക്രട്ടറി, കേരളത്തിന്റെ ചീഫ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എഞ്ചീനീയറായ അദ്ദേഹം ഡൽഹി ഐ. ഐ. ടി. യിൽ നിന്ന് ഡോക്ടറൽ ബിരുദം നേടി. 1985-ൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ സയന്റിസ്റ്റ് എൻജിനീയർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോയ് 1987-ലാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവിസിൽ ചേർന്നത്. 2021-ൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. നിലവിൽ പാലക്കാട് ഐ. ഐ. ടി. യിൽ ഓണററി പ്രൊഫസറാണ്.