Sunny Kapicadu is a writer and activist from Kottayam. He is an ardent advocate
of dalit rights. He is vocal about caste discrimination, its manifestation in social
and political life, and the marginalisation of the downtrodden.

Kapicadu’s work was part of a wave of writing in Kerala that reflected the darker side of Indian society, particularly the deprivation and injustice faced by lower caste communities. Kapicadu publicized the dalit cause and experiences and has taken an active part in numerous protests related to the issues faced by the community.

His notable works include Janathayum Janadipathyavum: Dalit Vijnanthinte Rashtriya Padanga, Samvaranavum Indian Bharanagadanayum et al.

സണ്ണി കപിക്കാട്

കോട്ടയം സ്വദേശിയായ പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ് സണ്ണി കപിക്കാട്. ദളിത്‌ അവകാശങ്ങൾക്കായി നിലകൊള്ളുന്ന തീക്ഷണസ്വരങ്ങളിലൊന്നാണ് അദ്ദേഹം. ജാതീയമായ വേർതിരിവുകൾ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ഭൂമികകളിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചും അധഃസ്ഥിതരെന്ന് മുദ്രകുത്തി ചിലർ അരികുവത്കരിക്കപ്പെടുന്നക്കുറിച്ചും അദ്ദേഹം നിരന്തരം എഴുതി.

ഇന്ത്യൻ സമൂഹത്തിന്റെ ഇരുണ്ട മുഖങ്ങളെ അടയാളപ്പെടുത്താനും ആവിഷ്‌കരിക്കാനുമാണ് കപിക്കാട് ഭാഷയെന്ന സങ്കേതം ഉപയോഗിച്ചുവരുന്നത്.നൂറ്റാണ്ടുകൾ നീണ്ട നീതിനിഷേധത്തിന്റെയും ഇരകളായ, നിശബ്ദരാക്കപ്പെട്ട താഴ്ന്നജാതിസമൂഹം നേരിട്ട ഇല്ലായ്മകളുടെ സാക്ഷ്യം കൂടിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ പ്രകടമാകുന്നത്.ദളിത്‌ ജീവിതാനുഭവങ്ങൾ പരസ്യമാക്കുകയും അതിലൂടെ ആ ജനവിഭാഗം നേരിടുന്ന അസംഖ്യം പ്രശ്നങ്ങളുടെ നേർക്ക് പ്രതിഷേധസ്വരങ്ങളുയർ ത്തുകയും ചെയ്തു സണ്ണി കപിക്കാട്.

ജനതയും ജനാധിപത്യവും : ദളിത്‌ വിജ്ഞാനത്തിന്റെ രാഷ്ട്രീയ പാഠങ്ങൾ, സംവരണവും ഇന്ത്യൻ ഭരണഘടനയും .. തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളാണ്. പിന്നാക്ക ജാതിയിൽപ്പെട്ട മനുഷ്യർ കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന മനുഷ്യത്വരാഹിത്യത്തെ വിമർശനാത്മകമായി
വിലയിരുത്തുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.