Madhupal
Writer, film director, actor.
Madhupal Kannambathu is a distinguished Malayalam writer, actor, director, and screenwriter. Born on January 1, 1963, in Kozhikode, he began his acting career with the film Kashmeeram in 1994 and made his directorial debut with the award-winning Thalappavu in 2008, a film based on the life of Naxal Varghese. Starting out as an assistant director, Madhupal has built a versatile career, appearing in over 90 films across Malayalam, English, Tamil, and Hindi. As a writer, most recent works include Athbuthangal Kaanum Jeevithaththil (2022) and His writings have been featured in leading Malayalam publications, including Mathrubhumi, Madhyamam, and Bhashaposhini magazines.
Madhupal has been honored with numerous awards, including the Kerala State Television Award for Best Director in 2018 for Kaligandaki, the Kerala State Film Award for Second Best Film in 2012, the Kerala Film Critics Award for Second Best Film in 2012, and the Doordarshan Virav Best Director Award for Ozhimuri. He serves on the board of directors of the Kerala State Film Development Corporation (KSFDC) and is the Chairman of the Kerala State Cultural Activists Welfare Fund Board. Married to Rekha, he is a father to two daughters, Madhavi and Meenakshi, and currently resides with his family in Thiruvananthapuram.
മധുപാൽ
കഥാകാരൻ, ചലച്ചിത്രസംവിധായകൻ, അഭിനേതാവ്.
എഴുത്തുകാരനും മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമാണ് മധുപാൽ. 1963 ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയിൽ ജനിച്ച അദ്ദേഹം 1994 ൽ പുറത്തിറങ്ങിയ ‘കാശ്മീരം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും 2008-ൽ പുറത്തിറങ്ങിയ ‘തലപ്പാവ്’എന്ന ചിത്രത്തിലൂടെ സംവിധാനമേഖലയിലും അരങ്ങേറ്റം കുറിച്ചു. നക്സൽ നേതാവ് വർഗീസിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ‘തലപ്പാവ് ’ എന്ന ചലച്ചിത്രം 2008 – ൽ നിരവധി പുരസ്കാരങ്ങൾ നേടി. അന്തർദേശീയ തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ‘ഒഴിമുറി’, ‘കുപ്രസിദ്ധനായ പയ്യൻ’ എന്നീ ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലായി തൊണ്ണൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രചനകൾ 2022 -ൽ പുറത്തിറങ്ങിയ ‘അത്ഭുതങ്ങൾ കാണും ജീവിതത്തിൽ’ എന്ന ചെറുകഥാസമാഹാരവും 2023-ൽ പുറത്തിറങ്ങിയ ‘ഇരുകരകൾക്കിടയി ഒരു ബുദ്ധൻ’ എന്ന പുസ്തകവുമാണ്. മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന ‘ഈ ജീവിതം ജീവിച്ചു തീർക്കുന്നത്’ ആണ് മധുപാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
2018 -ൽ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിനുപുറമേ 2012 -ലെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാനപുരസ്‌കാരവും, രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും മികച്ച സംവിധായകനുള്ള ദൂരദർശൻ നിറവ് പുരസ്കാരവും ‘ഒഴിമുറി’ എന്ന ചിത്രത്തിലൂടെ അദ്ദേഹം നേടി. നിലവിൽ സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനും കേരള സംസ്ഥാന ചലച്ചിത്രവികസന കോർപറേഷനിലെ (KSFDC) സംവിധായക പാനൽ അംഗവുമാണ്.