Sheela Tomy
Short story writer, novelist, essayist.
Sheela Tomy, a novelist and short story writer from Wayanad, first gained prominence with her 2012 debut collection, ‘Melquiadisinte Pralayapusthakam’. Born in Mananthavady, she completed her schooling at St. Catherine’s High School, Payyampally, before pursuing further studies at Providence College, Calicut, Government College of Engineering, Kannur and Alagappa University. She holds a postgraduate degree in Journalism and Mass Communication. Her career began at the Life Insurance Corporation of India, followed by various positions with different organizations in the Gulf countries.
Her debut novel, ‘Valli’, published by DC Books, addresses the oppression and marginalization of the landless in Wayanad and won the Cherukad Award for Malayalam Literature in 2021. The English translation of ‘Valli’, done by Jayasree Kalathil and published by HarperCollins in 2022, was shortlisted for both the JCB Prize for Literature and the Attagalatta Bangalore Literature Fest Book Award. Her second novel, ‘Aa Nadiyodu Peru Chodikkaruthu’ (‘Do Not Ask the River for Its Name’), was also published by DC Books.
Sheela has received several awards for her short stories, including the Abu Dhabi Arangu Award, the Puzha.com Short Story Award, the Doha Sanskriti Award, the Doha Samanwayam Award, and the PARC Kamala Surayya ‘Neermathalam’ Award in the UAE. Her short story ‘Kilinochiyile Shalabhangal’ (‘Butterflies of Kilinochi’) has been translated into Tamil. In addition to her fiction, Sheela has established herself as a lyricist, a scriptwriter for radio dramas, and a presenter of literary reviews on Asianet Radio in the Gulf region. She currently resides in Doha, Qatar.
ഷീലാ ടോമി
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ലേഖിക.
മലയാളത്തിലെ പ്രശസ്തയായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഷീല ടോമി ഇന്ത്യയിലെ തന്നെ പ്രമുഖരായ എഴുത്തുകാരിൽ ഒരാളാണ്.
വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ജനനം. സെയിന്റ്റ് കാതറിന്‍സ് ഹൈസ്കൂള്‍ പയ്യമ്പള്ളി, പ്രോവിഡന്‍സ് കോളജ് കോഴിക്കോട്, ഗവണ്മെന്‍റ് എഞ്ചിനിയറിംഗ് കോളജ് കണ്ണൂര്‍, അളഗപ്പ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കം. ഇപ്പോള്‍ ഖത്തറില്‍ താമസം.
‘മെല്‍ക്വിയാഡിസിന്റെ പ്രളയപുസ്തകം’ എന്ന കഥാസമാഹാരമാണ് ആദ്യപുസ്തകം. ‘വല്ലി’, ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്നീ രണ്ടു നോവലുകള്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. ‘വല്ലി’ 2021- ലെ ചെറുകാട് അവാര്‍ഡിന് അര്‍ഹമായി.
ഹാര്‍പ്പര്‍കോളിന്‍സ് പ്രസിദ്ധീകരിച്ച ‘വല്ലി’യുടെ ഇംഗ്ലീഷ് പരിഭാഷ 2022 -ലെ ജെസിബി പുരസ്കാരത്തിന്‍റെ ഷോര്‍ട്ട്ലിസ്റ്റിലും ആട്ടഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഷോര്‍ട്ട്ലിസ്റ്റിലും ഇടം നേടി.
അബുദാബി അരങ്ങ് ചെറുകഥാ പുരസ്കാരം, പുഴ.കോം ചെറുകഥാ പുരസ്കാരം, ദോഹ സമന്വയം സാഹിതീപുരസ്കാരം, ദോഹ സംസ്കൃതി കഥയരങ്ങ് പുരസ്കാരം, PARC കമലാസുരയ്യ നീര്‍മാതളം പുരസ്കാരം, തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ‘കിളിനോച്ചിയിലെ ശലഭങ്ങള്‍’ (ചെറുകഥ) തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഗള്‍ഫിലെ ഏഷ്യാനെറ്റ് റേഡിയോയില്‍ പുസ്തക അവതാരകയായും സ്ക്രിപ്റ്റ് റൈറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.