Ria Zita George

Ria Zita George

Educator, Curator, Entrepreneur.

Ria Zita George is the founder and Chief Book Curator of Kutubooku, a children’s book subscription platform focused on personalized, development-based reading. She is an educator with a Master’s in Curriculum and Teaching from Nanyang Technological University (NTU), Singapore, and has published research on teacher identity, classroom assessment, and lesson study. With a background in engineering and management (NIT Calicut, IMT Ghaziabad), she blends academic insight and entrepreneurial vision to promote early literacy across India.

റിയാ സിറ്റാ ജോർജ്ജ്

വിദ്യാഭ്യാസ വിദഗ്ദ്ധ, ക്യൂറേറ്റർ, സംരംഭക.

കുട്ടികൾക്കായുള്ള പുസ്തക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോമായ കുതൂബുക്കുവിന്റെ സ്ഥാപകയും ചീഫ് ബുക് ക്യൂറേറ്ററും. കുട്ടികളുടെ വ്യക്തിഗതവും വികസനാധിഷ്ഠിതവുമായ വായനക്ക് ഊന്നൽ നൽകുന്ന ഒരു പ്ലാറ്റ്‌ഫോമാണ് കുതൂബുക്കു. സിംഗപ്പൂരിലെ നാന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ (NTU) നിന്ന് കരിക്കുലത്തിലും ടീച്ചിംഗിലും ബിരുദാനന്തര ബിരുദം നേടി.   

അദ്ധ്യാപകരുടെ വ്യക്തിത്വം, ക്ലാസ്സ് റൂം വിലയിരുത്തൽ, പാഠ്യപദ്ധതി പഠനം എന്നിവയെക്കുറിച്ച് നിരവധി  ഗവേഷണ പ്രബന്ധങ്ങൾ ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗിലും മാനേജ്‌മെന്റിലുമുള്ള തന്റെ അറിവും അക്കാദമിക ഉൾക്കാഴ്ചയും സംരംഭകത്വ കാഴ്ചപ്പാടും സമന്വയിപ്പിച്ച് ഇന്ത്യയിലുടനീളം പ്രാഥമിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിൽ റിയ സുപ്രധാന പങ്ക് വഹിക്കുന്നു.