Kamal Varadoor
Media person, Sports Journalist, Editor
Kamal Varadoor, also known as Musthafa Kamal, is the editor of the daily newspaper Chandrika. A native of the village of Varadoor in Kerala’s Wayanad district, he has had an impressive 28-year career as a sports journalist.
Throughout his career, Kamal has covered almost every major global sports championship for Chandrika, including the Olympics in Paris, Rio (2016), and London (2012); FIFA World Cups in Qatar (2022), Russia (2018), and Brazil (2014); FIFA Club World Cups in 2021, 2019, and 2017; Cricket World Cups in 2023, 2019, and 2011; AFC Asian Cups in Qatar (2024) and 2019; and other notable events such as Wimbledon (2020), FIFA U-17 World Cups (UAE 2013, 2017), Doha Arab Games (2011), China Asian Games (2010), Delhi Commonwealth Games (2010), and Qatar Asian Games (2006).
He has also conducted interviews with numerous sports icons, including Pelé, Lionel Messi, Sachin Tendulkar, Zico, Ruud Gullit, Marco van Basten, Sania Mirza, Sourav Ganguly, Mohammed Azharuddin, and Kapil Dev.
Kamal Varadoor’s contributions to journalism have been widely recognized. He has been a member of the BBC Indian Sports Jury for three consecutive terms and has received the Keraliyam Award for overall sports contribution, presented by Vice President Venkaiah Naidu.
He was also awarded the State Government’s Best Sports Reporter Award and is a two-time recipient of the Mushtaq Sports Journalism Award. In addition, he has garnered six international awards, including the Al Jazeera International Media Award, Kuwait-Haritham, and Dubai KMCC.
Within the journalism community, Kamal has held significant leadership roles, serving as State President and Treasurer of the Kerala Union of Working Journalists, and as President and Secretary of the Calicut Press Club. He is also a faculty member at the Calicut Press Club’s Journalism Institute.
കമാൽ വരദൂർ
മാധ്യമ പ്രവർത്തകൻ, സ്പോർട്സ് ജേണലിസ്റ്റ്, എഡിറ്റർ
വയനാട് ജില്ലയിലെ വരദൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. യഥാർത്ഥ നാമം: മുസ്‌തഫാ കമാൽ.
ചന്ദ്രിക ദിന പത്രത്തിന്റെ എഡിറ്റർ. തുടർച്ചയായി മൂന്ന് തവണ ബി.ബി.സി ഇന്ത്യൻ സ്പോർട്‌സ് ജൂറിയംഗമായി.
കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ട്രഷറർ, കാലിക്കറ്റ് പ്രസ് ക്ലബിന്റെ പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.
കായിക പത്രപ്രവർത്തന രംഗത്ത് ഇരുപത്തിയെട്ട് വർഷത്തെ അനുഭവസമ്പത്ത്. ആഗോള കായിക ലോകത്തെ പ്രധാന ചാമ്പ്യൻ ഷിപ്പുകളെല്ലാം റിപ്പോർട്ട് ചെയ്‌തു.
പാരിസ് ഒളിംപിക്സ്, ഏഷ്യാ കപ്പ് ഫുട്ബോൾ, ഖത്തർ ( 2024), ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് (2023), ഫിഫ ലോകകപ്പ്, ഖത്തർ ( 2022), ഫിഫ ക്ലബ് ലോകകപ്പ് (2021), വിംബിൾഡൺ (2020), ഫിഫ ക്ലബ് ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ് , ഏഷ്യാ കപ്പ് ഫുട്‌ബോൾ(2019), റഷ്യൻ ലോകകപ്പ് (2018), ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അണ്ടർ 17 ലോകകപ്പ്(2017), റിയോ ഒളിംപിക്സ് (2016), ബ്രസീൽ ലോകകപ്പ് (2014), യു.എ.ഇ ഫിഫ അണ്ടർ 17 (2013), ലണ്ടൻ ഒളിംപിക്സ് (2012), ക്രിക്കറ്റ് ലോകകപ്പ്, ദോഹ അറബ് ഗെയിംസ് (2011), ചൈനാ ഏഷ്യൻ ഗെയിംസ്, ഡൽഹി കോമൺവെൽത്ത് ഗെയിംസ് (2010), ഖത്തർ ഏഷ്യൻ ഗെയിംസ് (2006) തുടങ്ങി 45 ഓളം രാജ്യാന്താര ചാമ്പ്യൻഷിപ്പുകൾ ചന്ദ്രികക്ക് വേണ്ടി റിപ്പോർട്ട് ചെയ്തു.
പെലെ, ലയണൽ മെസി, അലക്സാണ്ടറോ ദെൽപിയാറോ, മൈക്കൽ സിൽ സവസ്റ്റർ, റോബർട്ടോ കാർലോസ്, സച്ചിൻ ടെണ്ടുൽക്കർ, സീക്കോ, റുഡോ ഗുളി റ്റ്, മാർക്കോ വാൻബാസ്റ്റൺ, ഹാരി കെവിൽ, അഭിനവ് ബിന്ദ്ര, സാനിയ മിർസ, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീൻ, കപിൽദേവ് തുടങ്ങിയ നിരവധി കായിക പ്രതിഭകളുമായി അഭിമുഖങ്ങൾ നടത്തി.
സമഗ്ര കായിക സംഭാവനക്കുള്ള കേരളീയം പുരസ്ക്കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നും സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച സ്പോർട്‌സ് റിപ്പോർട്ടർ അവാർഡും കാലിക്കറ്റ് പ്രസ് ക്ലബിന്റെ മുഷ്‌താഖ് സ്പോർട്‌സ് ജർണലിസം അവാർഡും രണ്ട് തവണ നേടി. അൽ ജസീറ ഇന്റർനാഷണൽ മീഡിയാ അവാർഡ്, കുവൈറ്റ് -ഹരിതം, ദുബൈ കെ.എം.സി.സി ഉൾപ്പെടെ ആറ് അന്തർദേശിയ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി.
കാലിക്കറ്റ് പ്രസ് ക്ലബിന്റെ ജർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽട്ടിയായും പ്രവർത്തിക്കുന്നു.