Leena Gita Reghunath is an award-winning journalist who divides her time between the United States and India. She is currently the Audience Development Editor at The Caravan.

Her work has appeared in Al Jazeera, the New Indian Express, The Hindu, the Times of India
and the Hindustan Times. She has a law degree and a master’s in English literature and has also worked as a public prosecutor and civil lawyer.

She received the Mumbai Press Club’s RedInk award for her reporting in 2015 and 2018 and
the Laadli Media Award of 2018. Her work is featured in the anthology by Penguin India titled,
Caravan Book of Profiles.

ലീന ഗീത രഘുനാഥ്

യു എസിലും ഇന്ത്യയിലുമായി പ്രവർത്തിച്ചുവരുന്ന അവാർഡ് ജേതാവായ ഒരു
പത്രപ്രവർത്തകയാണ് ലീന ഗീത രഘുനാഥ്. നിലവിൽ ദ കാരവാന്റെ ഓഡിയൻസ് ഡെവലപ്പ്മെന്റ് എഡിറ്റർ.

അൽ ജസീറ, ഇന്ത്യൻ എക്സ്പ്രസ്സ്‌, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയവയിൽ ലീനയുടെ റിപ്പോർട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.നിയമത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ലീന പബ്ലിക്ക് പ്രോസിക്യൂട്ടറായും സിവിൽ അഭിഭാഷകയായും പ്രവർത്തിച്ചിട്ടുണ്ട്.

അവാർഡുകൾ : റിപ്പോർട്ടിങ്ങിനുള്ള 2015 – ലെയും 2018 -ലെയും മുംബൈ പ്രസ്സ് ക്ലബ്ബിന്റെ RedInk പുരസ്കാരം. 2018 – ലെ ലാദ്ലി മീഡിയ അവാർഡ് ജേതാവാണ്. പെൻഗ്വിൻ ഇന്ത്യയുടെ സമാഹാരമായ ‘ കാരവാൻ ബുക്ക് ഓഫ് പ്രൊഫൈൽസി ‘ൽ ലീനയുടെ കൃതിയും ഉൾപ്പെട്ടിരുന്നു.