Jeo Baby

Jeo Baby

Director, Screenwriter, Actor

Jeo Baby is a renowned filmmaker in Malayalam cinema, known for his contributions as a director, screenwriter, and actor. His film ‘The Great Indian Kitchen’, which portrays the life of a woman within the constraints of family, is considered a revolutionary contribution to Malayalam cinema. The film won awards for Best Film and Best Screenplay at the 51st Kerala State Film Awards.

Born in Thalanad, Kottayam district, Jeo Baby completed his film studies at St. Joseph College of Communication, Changanassery. During his student years, he directed the short film ‘Secret Minds ‘(2007), which discussed same-sex relationships. In 2010, he began his career by writing scripts for television sitcoms. He contributed to the initial episodes of popular serials like ‘Marimayam’, ‘M80 Moosa’, and ‘Uppum Mulakum’. He made his directorial debut in cinema with ‘Randu Penkuttikal’ (2016). His other notable films include ‘Kunju Daivam’ (2017) and ‘Kilometers and Kilometers’ (2020).

Following the success of ‘The Great Indian Kitchen’, he directed ‘Kaathal – The Core’ (2023), starring Mammootty and Jyothika. With his unique storytelling approach, Jeo Baby has gained recognition beyond Kerala, making a significant impact in the wider film industry.

ജിയോ ബേബി

സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ

മലയാളത്തിലെ ശ്രദ്ധേയനായ സിനിമാ പ്രവർത്തകനാണ് ജിയോ ബേബി. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ മലയാള ചലച്ചിത്രരംഗത്ത് സജീവ സാന്നിദ്ധ്യമാണ്  ഇദ്ദേഹം. കുടുംബമെന്ന ചട്ടക്കൂടിനകത്തെ സ്ത്രീയുടെ ജീവിതത്തെ കൃത്യതയോടെ വരച്ചുകാട്ടിയ ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമ മലയാള ചലച്ചിത്രത്തെ വിപ്ലവകരമായ ചുവടുവയ്പായി വിലയിരുത്തപ്പെടുന്നു. അമ്പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനും മികച്ച തിരക്കഥക്കുമുള്ള  അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു.  

കോട്ടയം ജില്ലയിലെ തലനാട്ടിലാണ് ജനനം. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് സിനിമ പഠനവും പൂർത്തിയാക്കി. വിദ്യാർത്ഥി കാലത്ത്, സ്വവർഗ്ഗ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്ത ‘സീക്രട്ട് മൈൻഡ്സ്’ (2007) എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. 2010-ൽ ടെലിവിഷൻ സിറ്റ്കോംകൾക്കായി തിരക്കഥ എഴുതിക്കൊണ്ട് ജിയോ ബേബി തന്റെ കരിയർ ആരംഭിച്ചു. ‘മറിമായം’, ‘എം80 മൂസ’, ‘ഉപ്പും മുളകും’ തുടങ്ങിയ ജനപ്രിയ സീരിയലുകളുടെ പ്രാരംഭ എപ്പിസോഡുകളുടെ തിരക്കഥയിൽ പങ്കാളിയായി. 2016-ൽ ‘2 പെൺകുട്ടികൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങളിൽ ‘കുഞ്ഞുദൈവം’ (2017), ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ (2020) എന്നിവ ഉൾപ്പെടുന്നു. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയുടെ വിജയത്തിന് ശേഷം, മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘കാതൽ – ദി കോർ’ (2023) എന്ന ച്രിത്രം സംവിധാനം ചെയ്തു.

വിഷയ സമീപനം കൊണ്ട് മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജിയോ ബേബിയുടെ സിനിമകൾ കേരളത്തിനു പുറത്തും വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.