Ajijesh Pachatt

Ajijesh Pachatt

Author, Novelist, Short story writer 

Ajijesh Pachatt is a young writer known for the diversity of his themes. Through simple yet profound prose, his writings portray contemporary emotions and realities.

The hallmarks of Ajijesh’s works include the portrayal of state-driven citizen oppression, rebellions against gods, and the proclamations of freedom for women’s bodies. His unique and authentic naming of characters adds a strong individuality to his writing.

Ajijesh is also a spokesperson for the younger generation who believe that writing can be a means of livelihood. He continues to carve a distinct path in literature with his unconventional approach.

His story ‘Theevrashapam’ was published in Chandrika weekly. In 2014, his story ‘X-Ray’ won second place in a short story competition for writers under sixteen. His short story collection “Kisebi” received the Kerala Sahitya Akademi’s Geeta Hiranyan Endowment Award.

His debut novel, ‘Ezhampathippu,’ was published in 2019. Ajijesh has also contributed to The Indian Express, Madhyamam Daily, and Deshabhimani.

അജിജേഷ് പച്ചാട്ട്

ഗ്രന്ഥകാരൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്

പ്രമേയങ്ങളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയനായ യുവ എഴുത്തുകാരനാണ് അജിജേഷ് പച്ചാട്ട്. ലളിതമായ എഴുത്തുകളിലൂടെ ആഴത്തിലുള്ള സമകാലിക ഭാവങ്ങളുടെ ചിത്രങ്ങളാണ് അജിജേഷിന്റെ രചനകളിൽ നിറഞ്ഞുനിൽക്കുന്നത്. 

ഭരണകൂടങ്ങളുടെ പൗരാക്രമണങ്ങളും ദൈവങ്ങളോടുള്ള ലഹളകളും, പെണ്ണുടലുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും ഒക്കെ അജിജേഷ് പച്ചാട്ടിന്റെ രചനകളുടെ പ്രത്യേകതയാണ്. തനതായ പേരുകൾ കൊണ്ട് തന്റെ രചനകൾക്ക് ശക്തമായ വ്യക്തിത്വം നൽകുന്ന എഴുത്തുകാരനാണ് അജിജേഷ്. 

എഴുത്ത് ഉപജീവനമാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന യുവതലമുറയുടെ വക്താവ് കൂടിയായ അജിജേഷ് എഴുത്തിൽ വേറിട്ട വഴിയിലൂടെ തന്നെയാണ് മുന്നോട്ടുപോകുന്നത് . 
അദ്ദേഹത്തിന്റെ കഥ ‘തീവ്രശാപം’ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. 2014-ൽ പതിനാറു വയസിൽ താഴെയുള്ളവർക്കുള്ള ചെറുകഥാ മൽസരത്തിൽ അദ്ദേഹത്തിന്റെ ‘എക്സ്-റേ’ എന്ന കഥക്ക് രണ്ടാം സ്ഥാനം ലഭിച്ചു.  കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാരം ‘കിസേബി’ എന്ന കഥാസമാഹാരത്തിന് ലഭിച്ചിട്ടുണ്ട് . ആദ്യ നോവൽ ‘ഏഴാംപതിപ്പ്’ 2019-ൽ പ്രസിദ്ധീകരിച്ചു. ദ ഇന്ത്യൻ എക്സ്പ്രസ്, മാധ്യമം ദിനപ്പത്രം, ദേശാഭിമാനി  എന്നിവയിലും എഴുതിയിട്ടുണ്ട്.