Saharu Nusaiba Kannanari
Author, Novelist, Young writer
Saharu Nusaiba Kannanari is an Indian author best known for his debut novel, ‘Chronicle of an Hour and a Half’. This novel was shortlisted for the JCB prize and was the winner of the Crossword Award for Indian English writers in 2024.
Kannanari is a native of Areekode town in Malappuram district, Kerala. He holds a bachelor’s degree in political science from Aligarh Muslim University and a master’s degree in political science from Jawaharlal Nehru University. His second book, ‘The Menon Investigation’, is set to be released in 2025.
ഷഹരു നുസൈബ കണ്ണനാരി
ഗ്രന്ഥകാരൻ, നോവലിസ്റ്റ്, യുവ എഴുത്തുകാരൻ
എഴുത്തിന്റെ ലോകത്ത് ഇന്ത്യയുടെ നെറുകയിലേക്ക് കടന്നുവരുന്ന മലയാളികളിൽ പുതു തലമുറയിലെ ശ്രദ്ധേയനായ വ്യക്തിയാണ് ഇന്ത്യൻ- ഇംഗ്ലീഷ് എഴുത്തുകാരനായ ഷഹറു നുസൈബ കണ്ണനാരി.
‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ (Chronicle of an Hour and a Half ) എന്ന ആദ്യ നോവലിലൂടെ പ്രശസ്തനായി. ഈ നോവൽ 2024- ൽ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാർക്കുള്ള ക്രോസ്- വേഡ് അവാർഡ് കരസ്ഥമാക്കി. ജെസിബി സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിലും ഈ നോവൽ ഇടം പിടിച്ചു. ഇംഗ്ലീഷ് ഇന്ത്യൻ എഴുത്തുകാരുടെ പേരുകളിൽ അരുന്ധതി റോയി, സക്കറിയ, അനിതാനായർ, ജയശ്രി മിശ്ര, മനു പിള്ളൈ എന്നിങ്ങനെ പ്രശസ്തരുടെ പട്ടികയിലേക്ക് ഇതോടെ ചെറു പ്രായത്തിൽ തന്നെ ഷഹറുവും കടന്നുവന്നു കഴിഞ്ഞു.
അദ്ദേഹത്തിൻറെ രണ്ടാമത്തെ പുസ്തകമായ ‘ദ് മേനോൻ ഇൻവെസ്റ്റിഗേഷൻ’ 2025-ൽ പ്രസിദ്ധീകരിക്കും. അലിഗഢ്, ജെ.എന്‍.യു എന്നീ സർവ്വകലാശാലകളിൽ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സഹറു നുസൈബ കണ്ണനാരി മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ്.