P. V. Dinesh

P. V. Dinesh

Supreme Court Lawyer, Media Entrepreneur, Senior Advocate

P.V. Dinesh is a designated Senior Advocate of the Supreme Court of India, with over 30 years of experience in advocacy. 

He is passionate about enhancing legal awareness and education in the country, co-founding Livelaw.in, a prominent online platform providing timely legal news, analysis, and commentary to the legal community and the public. 

Additionally, he is registered in Part II of the Dubai International Financial Centre’s (DIFC) Register of Practitioners, allowing him to advise on and navigate DIFC laws and regulations. His mission is to uphold the rule of law, promote access to justice, and advance the legal profession. 

പി. വി. ദിനേഷ്

സുപ്രീം കോടതി അഭിഭാഷകൻ, മീഡിയ സംരംഭകൻ, സീനിയർ അഭിഭാഷകൻ

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് പി. വി. ദിനേഷ്.  നിയമ മേഖലയിൽ മൂന്നു പതിറ്റാണ്ടോളം പ്രവർത്തിച്ച വ്യക്തിയാണ്.  പൊതു ജനങ്ങൾക്കിടയിൽ നിയമ അവബോധവും നിയമ വിദ്യാഭ്യാസവും മെച്ചപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യത്തോടെ, നിയമമേഖലയിൽ പ്രവർത്തിക്കുന്നവർക്കും പൊതുജനത്തിനും വേണ്ടി  നിയമ വാർത്തകൾ, വിശകലനങ്ങൾ, നിയമസംബന്ധിയായ അഭിപ്രായങ്ങൾ എന്നിവ കൃത്യതയോടെ നൽകുന്ന പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ LiveLaw.in സഹസ്ഥാപിച്ചു.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ (DIFC) രജിസ്റ്റർ ഓഫ് പ്രാക്ടീഷണേഴ്സിന്റെ പാർട്ട് II-ൽ രജിസ്റ്റർ ചെയ്ത വ്യക്തിയാണ് അദ്ദേഹം. DIFC നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച നിയമോപദേശം നൽകാൻ ഇതിലൂടെ അദ്ദേഹത്തിന് സാധിക്കുന്നു. 

നിയമത്തെ ഉയർത്തിപ്പിടിക്കുകയും നിയമത്തിന്റെയും നീതിയുടേയും വഴി എല്ലാവർക്കും പ്രാപ്യമാക്കുക എന്നതൊക്കെയാണ് അഭിഭാഷകനെന്ന രീതിയിൽ പി. വി. ദിനേശിന്റെ സ്വപ്നം. അതിനുള്ള പ്രയത്നമാണ് അദ്ദേഹം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.