Shireen Azam

Shireen Azam

Scholar, Editor, Researcher

Shireen Azam is Lecturer and PhD researcher at the University of Oxford, UK, at the department of Religious Studies. Her research explores the political relevance of caste in Indian Muslims, and uses caste to reinterpret the incessantly uttered category of the “Muslim” in modern India. 

Shireen’s work has been at the intersection of academia and journalism, and in making research accessible for a wider readership. She was formerly Assistant Editor at India’s premier journal Economic & Political Weekly, where she founded the digital initiative EPW Engage in 2017, opening a new chapter for the 7-decade-old journal. Shireen has also been an intern at the Caravan.

ഷിറീൻ അസം

അധ്യാപിക, എഡിറ്റർ, ഗവേഷക

യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മത പഠന വിഭാഗത്തിൽ അധ്യാപികയും പി.എച്ച്.ഡി ഗവേഷകയും ആണ് ഷിറീൻ അസം. ഇന്ത്യൻ മുസ്ലിം സമുദായത്തിലെ ജാതിയുടെ രാഷ്ട്രീയ പ്രസക്തി എന്ന വിഷയമാണ് ഗവേഷണവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്.  ആധുനിക ഇന്ത്യയിലെ “മുസ്ലിം” എന്ന നിരന്തരമായി ഉപയോഗിക്കപ്പെടുന്ന വർഗ്ഗീകരണത്തെ ജാതിയിലൂടെയാണ് അവർ പുനർവ്യാഖ്യാനിക്കുന്നത്.

അക്കാഡമിയയും പത്രപ്രവർത്തനവും കലർന്ന രീതിയിലുള്ള ഗവേഷണമാണ് ഷിറീൻ നടത്തുന്നത്.  തന്റെ ഗവേഷണം വിശാലമായ വായനക്കാരിലേക്ക് എത്തിക്കാൻ അവർ ശ്രമിക്കുന്നു. എക്കണോമിക്ക് & പൊളിറ്റിക്കൽ വീക്ലി-യിൽ  അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന ഇവർ, 2017ൽ ഇപിഡബ്ലിയു എൻഗേജ് എന്ന ഡിജിറ്റൽ പദ്ധതി ആരംഭിക്കുകയും, 70 വർഷം പഴക്കമുള്ള ഈ ജേർണലിന് ഒരു പുതിയ അദ്ധ്യായം കുറിക്കുകയും ചെയ്തു. നേരത്തേ ഷിറീൻ അസം The Caravan-ൽ ഇന്റേൺ ആയി പ്രവർത്തിച്ചിട്ടുണ്ട്.