Vinod Krishna
Writer, filmmaker, poetry installation director.
Vinod Krishna is a renowned writer and filmmaker in Malayalam.
His works include short story collections such as ‘Kannusuthram’ and ‘Urumpu Desam’. His debut novel is ‘9 mm Beretta’. Another collection titled ‘Beypore Case’ has also been published. Additionally, he served as the editor for the short story anthology ‘13 Cent’.
Vinod is also a pioneer of the innovative art form known as Poetry Installation, a contemporary technique that merges sculpture and poetry. He has presented 3D poetry installations of several world-renowned poets.
Vinod has directed two films that received national and international recognition. The anti-globalization short film ‘Mayyankaalam’ (2003) was an official entry at the Road Water Forum and Film Event in Mexico, the World Social Forum in Mumbai, and the Toronto Independent Film Festival. His 2020 film ‘Eelam’ won the Best International Feature Film Award at the Golden State International Film Festival in Hollywood and the Jury Prize at the Bayamón International Film Festival in Puerto Rico.
He has also received the Cherukad Award and the T.K.C. Vaduthala Award.
വിനോദ് കൃഷ്‌ണ
എഴുത്തുകാരൻ, സിനിമാ പ്രവർത്തകൻ, പോയട്രി ഇൻസ്റ്റലേഷൻ ഡയറക്ടർ.
മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും സിനിമാപ്രവർത്തകനുമാണ് വിനോദ് കൃഷ്ണ.
‘കണ്ണുസൂത്രം’, ‘ഉറുമ്പ് ദേശം’ എന്നിവ കഥാസമാഹാരങ്ങൾ. ‘9 mm ബെരേറ്റ’ ആദ്യ നോവൽ. ‘ബേപ്പൂർ കേസ്’ എന്ന പേരിലുള്ള കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ‘13 സെന്റ്’ എന്ന കഥാ സമാഹാരത്തിന്റെ എഡിറ്ററാണ്.
ശില്പകലയും കവിതയും ഇഴുകിച്ചേരുന്ന പുതിയ സാങ്കേതികതയായ ‘പോയട്രി ഇൻസ്റ്റലേഷൻ’ എന്ന നവീന കലാരൂപത്തിന്റെ ശിൽപ്പി കൂടിയാണ് വിനോദ്. നിരവധി വിശ്വകവികളുടെ ത്രീഡി പോയട്രി ഇൻസ്റ്റലേഷൻ വിനോദ് അവതരിപ്പിച്ചിട്ടുണ്ട്.
ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ രണ്ട് ചിത്രങ്ങളാണ് വിനോദ് പുറത്തിറക്കിയത്. ആഗോളവത്കരണവിരുദ്ധ ഹ്രസ്വചിത്രമായ മയ്യൻകാലം 2003-ൽ റോഡ് വാട്ടർ ഫോറം ആന്റ് ഫിലിം ഇവന്റ് മെക്സിക്കോ, വേൾഡ് സോഷ്യൽ ഫോറം- മുംബൈ, ടൊറണ്ടോ ഇൻഡിപെൻഡന്റ്റ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ഒഫിഷ്യൽ എൻട്രി നേടി. 2020-ൽ പുറത്തിറങ്ങിയ ചിത്രം ഈലം ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡും പ്യൂട്ടോറിക്കോയിലെ ബയമോൺ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജൂറി പ്രൈസും നേടി. ചെറുകാട് അവാർഡ്, ടി. കെ. സി വടുതല അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.