Shaji Pulpally
Author, Teacher, Short Story Writer
Shaji Pulpally is an award-winning Malayalam writer from the Wayanad district in Kerala. He retired as headmaster from Perikkalloor Government Higher Secondary School in Wayanad district.
He has published the short story collections “The Psychology of Prayer” and “When Silence Arises,” along with the novel “Odd Numbers.” He also edited the works “Kadiruttam,” “Streams Roaring Like the Sea,” “Classicism,” and “Kadakam – K.J. Baby’s Memoirs.” His accolades include the Prof. Joseph Mundassery Literary Award, the T.A. Shahid Story Award, and the Sreelatha Teacher Memorial Story Award.
ഷാജി പുൽപ്പള്ളി
എഴുത്തുകാരൻ, അധ്യാപകൻ, ചെറുകഥാകൃത്ത്.
വയനാട് ജില്ലയിൽ നിന്നുള്ള പ്രശസ്തനായ മലയാളം എഴുത്തുകാരൻ. വയനാട്ടിലെ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകനായിക്കേ വിരമിച്ചു.
പ്രാർത്ഥനയുടെ മനഃശാസ്ത്രം, മൗനം ഉണ്ടാകുന്നത് എന്നീ ചെറുകഥാ സമാഹാരങ്ങളും ഒറ്റസംഖ്യകൾ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാടിരുത്തം, കടലിരമ്പുന്ന കൈത്തോടുകൾ, ക്ലാസിസം, കാടകം – കെ.ജെ. ബേബി ഓർമ്മക്കുറിപ്പുകൾ എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്കാരം, ടി.എ. ഷാഹിദ് കഥാപുരസ്കാരം, ശ്രീലത ടീച്ചർ സ്മാരക കഥാ പുരസ്കാരം എന്നീ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.