Dr. Shaji Jacob
Writer, literary critic, academic.
Dr. Shaji Jacob is a prominent figure in Malayalam literature and media studies. He is renowned as a writer, literary and cultural critic, and media analyst in Kerala. Currently, he serves as a faculty member in the Malayalam Department at Sree Sankaracharya University of Sanskrit, Kalady. His areas of expertise include fiction, literary criticism, cultural studies, and media studies. Before beginning his teaching career of over three decades, Dr. Shaji Jacob worked as a journalist with India Today. For the past two decades, he has been contributing columns on socio-cultural issues to leading Malayalam print and digital media platforms. Through essays, reviews, and critical analyses, he has sparked thought-provoking discussions in Malayalam intellectual circles.
His major works include ‘Charithrathinte Rashtreeyam: Anandinte Darshanam’ (1997), ‘Novel: Charithrathinte Paadabhedam’ (2003), ‘Television: Kazhchayum Samskaravum’ (2004), ‘Madhyamangalude Rashtreeyam’ (2006), ‘Janapriya Samskaram: Charithravum Siddhantavum’ (2008), ‘Vipareethangal’, Malayala Novel: Bhavanayude Rashtreeyam’ (2013), and ‘Novalile Charithra Bhoopadangal’ (2016). He has edited five books on literary and cultural criticism and has published over 1,000 articles on academic and media topics.
ഡോ. ഷാജി ജേക്കബ്
എഴുത്തുകാരൻ, സാഹിത്യ നിരൂപകൻ, അധ്യാപകൻ.
മലയാള സാഹിത്യ-മാധ്യമ രംഗത്ത് ശ്രദ്ധേയ വ്യക്തിത്വമാണ് ഷാജി ജേക്കബ്. എഴുത്തുകാരൻ, സാഹിത്യ-സാംസ്കാരിക നിരൂപകൻ, മാധ്യമവിമർശകൻ എന്നീ നിലകളിൽ കേരളത്തിൽ പ്രശസ്തനാണ് ഇദ്ദേഹം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിലെ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. ഫിക്ഷൻ , സാഹിത്യനിരൂപണം, സാംസ്കാരികപഠനം, മാധ്യമ പഠനം എന്നിവയാണ് ഇദ്ദേഹത്തിന്റെ മേഖലകൾ. മൂന്നു പതിറ്റാണ്ടോളം നീണ്ട അധ്യാപന ജീവിതത്തിലേക്ക് പ്രവേശിക്കും മുമ്പ് ഇന്ത്യാ ടുഡേയുടെ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വർഷങ്ങളായി മലയാളത്തിലെ പ്രമുഖ ഡിജിറ്റൽ, അച്ചടി മാധ്യമങ്ങൾക്കായി സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ കോളങ്ങളെഴുതുന്നുമുണ്ട്. ലേഖനങ്ങൾ, സാങ്കേതിക വിലയിരുത്തലുകൾ, പുസ്‌തക പരിചയങ്ങൾ എന്നിവയിലൂടെ അദ്ദേഹം മലയാളത്തിൽ വിമർശനാത്മക ചിന്താവിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
ചരിത്രത്തിന്റെ രാഷ്ട്രീയം: ആനന്ദിന്റെ ദർശനം (1997), നോവൽ: ചരിത്രത്തിന്റെ പാഠഭേദം(2003), ടെലിവിഷൻ-കാഴ്ചയും സംസ്കാരവും (2004) മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം (2006), ജനപ്രിയ സംസ്കാരം: ചരിത്രവും സിദ്ധാന്തവും (2008) വിപരീതങ്ങൾ, മലയാള നോവൽ: ഭാവനയുടെ രാഷ്ട്രീയം (2013), നോവലിലെ ചരിത്ര ഭൂപടങ്ങൾ (2016) എന്നിവയാണ് പുസ്തകങ്ങളും മറ്റ് പ്രധാന രചനകളും. സാഹിത്യ സാംസ്കാരിക നിരൂപണത്തിൽ അഞ്ച് പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. അക്കാദമിക, മാദ്ധ്യമ വിഷയങ്ങളിൽ ആയിരത്തിലധികം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.