C. S. Chandrika

C. S. Chandrika

Author, novelist, social scientist.

C. S. Chandrika is an award-winning author, novelist, short story writer, feminist activist, and researcher. She is a prominent figure in Kerala’s literary scene, recognized for her significant contributions to ‘pennezhuthu’ (women’s writing). This movement directly challenges hegemonic literary canons in Malayalam literature, both aesthetically and politically.

During the 1990s, Chandrika was at the forefront of the women’s movement in Kerala, serving as a key organizer of the women’s theatre movement. Her writing is deeply rooted in feminist, anti-discrimination, and environmental politics. It actively pushes against the boundaries of patriarchal and gendered notions of morality, sexuality, and normative behavior. Drawing characters from everyday rural and urban life in Kerala, her stories often tackle “unspeakable” topics with simple, elegant prose.

Chandrika holds degrees in Malayalam Literature and Women’s Studies, as well as a PhD in Fine Arts. Her professional experience includes work at Kerala Streevedi (a feminist network) and Sakhi Women’s Resource Centre. She has also served as a guest lecturer at the Centre for Visual and Performing Arts, Kerala University, and the Centre for Women’s Studies, Pondicherry University. Since 2011, she has been a Social Scientist at the M. S. Swaminathan Research Foundation. She contributes regular columns to major newspapers in Kerala, where she writes about contemporary issues, focusing on women’s rights, sustainable rural development, and Adivasi rights.

Her works in fiction include the novels Pira (2004) and Kanthal (forthcoming in 2025), along with short story collections such as Ladies Compartment (2002), Flag of Earth (2006), Kleptomania (2011), Ente Pachakkarimbe (2016), Rosa (2020), and 18 Love Stories (2024). Her published research and non-fiction works include History of Women’s Movements in Kerala (1998), a monograph on K. Saraswathi Amma (2000), Menstruating Women (articles, 2008), Women’s Histories, Women’s Movements of Kerala (history, 2016), Kamasutra of Love (monologues/self-dialogues, 2018), Malayalam Feminism (articles, 2022), and Malayalam Women’s Theatre (research study, 2024).

സി. എസ്. ചന്ദ്രിക 

എഴുത്തുകാരി, നോവലിസ്റ്റ്, സാമൂഹിക ശാസ്ത്രജ്ഞ. 

എഴുത്തുകാരിയും നോവലിസ്റ്റും ചെറുകഥാകൃത്തും ഫെമിനിസ്റ്റ് പ്രവർത്തകയും ഗവേഷകയുമാണ് സി. എസ്. ചന്ദ്രിക. മലയാള സാഹിത്യത്തിലെ പെണ്ണെഴുത്തുകാരിൽ പ്രധാനി.  

1990-കളിൽ കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെ മുൻനിരയിൽ നിന്നു. സ്ത്രീനാടക പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയായും പ്രവർത്തിച്ചു. ഫെമിനിസ്റ്റ്, വിവേചന വിരുദ്ധ, പാരിസ്ഥിതിക രാഷ്ട്രീയത്തിൽ അടിയുറച്ചതാണ് സി. എസ്. ചന്ദ്രികയുടെ എഴുത്ത്. സദാചാരം, ലൈംഗികത, ലിംഗപരമായ പെരുമാറ്റരീതികൾ എന്നിവയെക്കുറിച്ചുള്ള പുരുഷാധിപത്യപരമായ സങ്കൽപ്പങ്ങളെ സജീവമായി ചോദ്യം ചെയ്യുന്നതാണ് ഇവരുടെ ഇടപെടലുകൾ. കേരളത്തിലെ ദൈനംദിന ഗ്രാമീണ, നഗര ജീവിതത്തിൽ നിന്ന് കഥാപാത്രങ്ങളെ വരച്ചുകാട്ടുന്ന അവരുടെ കഥകൾ, ലളിതവും മനോഹരവുമായ ഗദ്യത്തിൽ പലപ്പോഴും “മിണ്ടാൻ കഴിയാത്ത” വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു.

 കേരള സ്ത്രീവേദി (ഒരു ഫെമിനിസ്റ്റ് ശൃംഖല), സഖി വിമൻസ് റിസോഴ്സ് സെന്റർ എന്നിവിടങ്ങളിൽ  പ്രവർത്തിച്ചു. കേരള സർവകലാശാലയിലെ സെന്റർ ഫോർ വിഷ്വൽ ആൻഡ് പെർഫോമിംഗ് ആർട്‌സിലും പോണ്ടിച്ചേരി സർവകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസിലും അതിഥി അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 മുതൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ സാമൂഹിക ശാസ്ത്രജ്ഞയായി പ്രവർത്തിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, സുസ്ഥിര ഗ്രാമവികസനം, ആദിവാസി അവകാശങ്ങൾ എന്നീ സമകാലിക വിഷയങ്ങളെക്കുറിച്ച് സ്ഥിരമായി എഴുതാറുണ്ട്. 

പിറ (2004), കാന്തൾ (2025) എന്നീ നോവലുകളും, ലേഡീസ് കംപാർട്മെന്റ് (2002), ഭൂമിയുടെ പതാക (2006), ക്ലെപ്റ്റോമാനിയ (2011), എന്റെ പച്ചക്കരിമ്പേ (2016), റോസ (2020), 18 പ്രണയകഥകൾ (2024) തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും അവരുടെ കൃതികളിൽ ഉൾപ്പെടുന്നു.  കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രം (1998), കെ. സരസ്വതിയമ്മയെക്കുറിച്ചുള്ള ഒരു മോണോഗ്രാഫ് (2000), ആർത്തവമുള്ള സ്ത്രീകൾ (ലേഖനങ്ങൾ, 2008), കേരളത്തിന്റെ സ്ത്രീചരിത്രങ്ങൾ സ്ത്രീ മുന്നേറ്റങ്ങൾ (ചരിത്രം, 2016), പ്രണയകാമസൂത്രം (ആത്മഭാഷണങ്ങൾ, 2018), മലയാള ഫെമിനിസം (ലേഖനങ്ങൾ, 2022), മലയാള സ്ത്രീനാടകവേദി (ഗവേഷണ പഠനം, 2024) എന്നിവ പ്രസിദ്ധീകരിച്ച ഗവേഷണ-നോൺ-ഫിക്ഷൻ കൃതികളിൽ പ്രധാനപ്പെട്ടവയാണ്.