Aash Ashitha
Author, media professional, translator.
Aash Ashitha is an emerging voice in contemporary Malayalam literature. Her notable works include the short story collection ‘Mungankuzhi, Jenniferum Poochakannukalum’ and the novel ‘Mushrooms and Cats’. She has also translated Kannada gay writer Vasudhendra’s ‘Mohanaswamy’ into Malayalam.
Ashitha regularly contributes stories and poems to various periodicals. She has received prestigious awards, including the Kairali-Atlas Literary Award and the T.M. Chacko Master Literary Award. Her poems have been translated into English and published in the Redleaf Journal, while the German translations have appeared in the journal STRASSENSTIMMEN (Street Voices).
Currently residing in Bengaluru, Aash Ashitha serves as the Deputy News Editor at The Times of India. She has also worked with Deccan Herald and The New Indian Express.
ആഷ് അഷിത
എഴുത്തുകാരി, മാധ്യമപ്രവർത്തക, വിവർത്തക.
മലയാളത്തിലെ ആധുനിക എഴുത്തുകാരിൽ ശ്രദ്ധേയയാണ് ആഷ് അഷിത. മുങ്ങാങ്കുഴി, ജെന്നിഫറും പൂച്ചക്കണ്ണുകളും (ചെറുകഥാ സമാഹാരം), മഷ്റും ക്യാറ്റ്സ് (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. കന്നഡ ഗേ എഴുത്തുകാരനായ വസുധേന്ദ്രയുടെ ‘മോഹനസ്വാമി’ പരിഭാഷപ്പെടുത്തിയത് ആഷ് അഷിതയാണ്.
ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്നു. കൈരളി- അറ്റ്ലസ് സാഹിത്യ പുരസ്കാരം, ടി.എം. ചാക്കോ മാസ്റ്റർ സാഹിത്യ പുരസ്കാരം തുടങ്ങിയ അവാർഡുകൾ നേടിയിട്ടുണ്ട്. കവിതകളുടെ ഇംഗ്ലീഷ് വിവർത്തനം റെഡ്‌ലീഫ് ജേർണലിലും ജർമൻ വിവർത്തനങ്ങൾ STRASSENSTIMMEN (സ്ട്രീറ്റ് വോയ്‌സ്) എന്ന ജേർണലിലും പ്രസിദ്ധീക രിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ താമസിക്കുന്ന ഇവർ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി സേവനം അനുഷ്ഠിക്കുന്നു. ഡെക്കാൻ ഹെറാൾഡ്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ പത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.