Vijayarajamallika

Vijayarajamallika

Queer writer, poet, organizer. 

Vijayarajamallika is the first transgender poet in Malayalam, and has made significant contributions to Malayalam and queer literature. Vijayarajamallika’s poetry reflects the struggles and resilience of a section of people who are excluded from a world divided between men and women, while questioning heteronormative social systems. In our society, which often accepts only binary sexual identities and disregards or marginalizes all other gender identities, Vijayarajamallika stands for transgender identity and fundamental rights. 

Vijayarajamallika has consistently worked to open new possibilities for the self-expression of the transgender community, which has been cast out of its own language and culture. Through her notable works like Daivathinte Makal, Aan Nadhi, and Mallikavasantham, she has created a unique and distinct literary voice in Malayalam.

Her notable works include Deivanthinte Makal (2018), Aan Nadhi (2019), Mallikavasantham (2019), A Word to Mother (2020), Pennayavalude Kavithakal (2020), Lilithinu Maranamilla (2021), Mattoru Pennala Njan (2021), and Mula Mulaykkatha Maarile Kuthirapanthayangal (2022). Her writings are widely recognized, with poems included in undergraduate and postgraduate curricula across Indian universities. She is also the first transgender member of the Kerala Sahitya Akademi General Council and SCERT Steering Committee. Vijayarajamallika’s literary achievements have earned her multiple awards, including the Pravasi Bharathi Lady of Excellence Award and the Kerala State Women’s Commission Award for her contributions to literature and social justice.

Vijayarajamallika remains deeply committed to exploring and representing the experiences of marginalized queer communities through her work. Through her poems and literary interventions, Vijayarajamallika strives for gender justice rather than simply gender equality. She fights for those left without space or recognition.

വിജയരാജമല്ലിക

ക്വിയർ എഴുത്തുകാരി, കവി, സംഘാടക. 

മലയാളത്തിലെ ക്വിയർ സാഹിത്യമേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ആദ്യ ട്രാൻസ്‍ജെൻഡർ കവിയാണ് വിജയരാജമല്ലിക. ആൺ-പെൺ എന്ന് വിഭജിക്കപ്പെട്ട ഈ ലോകത്ത് സ്ത്രീയോ പുരുഷനോ അല്ലാതെ ജീവിതം നയിക്കാൻ വിജയരാജമല്ലിക ഇഷ്ടപ്പെടുന്നു .  അരികുവത്ക്കരിക്കപ്പെട്ടവരുടെ സമരവും പോരാട്ടവും പ്രതിഷേധവുമാണ് വിജയമല്ലികയുടെ ഓരോ കവിതകളും. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ മൗലികാവകാശങ്ങൾക്കും ആത്മാഭിമാനത്തോടെ  ജീവിക്കാനുള്ള അവകാശങ്ങൾക്കും വേണ്ടിയാണ് വിജയരാജമല്ലിക അക്ഷരങ്ങളെ കൂട്ടുപിടിച്ചിട്ടുള്ളത്. 

ട്രാൻസ്‌ജെൻഡർ സമൂഹത്തെ അകറ്റി നിർത്തിയ ഭാഷയുടെയും സംസ്കാരത്തിന്റെയും മുഖ്യധാരയുടെയും ഇടങ്ങളിലെല്ലാം അവരുടെ സ്വത്വത്തെ പ്രകടിപ്പിക്കാനുള്ള വഴികളൊരുക്കുകയാണ് വിജയരാജമല്ലിക ചെയ്യുന്നത്. മലയാളസാഹിത്യത്തിൽ അതുവരെ പരിചിതമല്ലാത്ത പുതിയൊരു ശബ്ദമാണ് വിജയരാജമല്ലികയുടെ കവിതകളിൽ കേൾക്കാൻ കഴിയുന്നത്. 

‘ദൈവത്തിന്റെ മകൾ’ (2018), ‘ആൺ നദി’ (2019), ‘മല്ലികാവസന്തം’ (2019), ‘A word to mother’ (2020), ‘പെണ്ണായവളുടെ കവിതകൾ’ (2020), ‘ലിലിത്തിനു മരണമില്ല’ (2021), ‘മറ്റൊരു പെണ്ണല്ല ഞാൻ’ (2021), ‘മുല മുളയ്ക്കാത്ത മാറിലെ കുതിരപ്പന്തയങ്ങൾ’ (2022), 2024-ലെ ‘ഖനികൾ’ എന്നിവ വിജയരാജമല്ലികയുടെ ശ്രദ്ധേയമായ കൃതികളാണ്. 

വിജയരാജമല്ലികയുടെ ജനപ്രിയമായ കൃതികളും കവിതകളും പല ഇന്ത്യൻ സർവ്വകലാശാലകളിലെയും പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമാമേഖലയിലെ ആദ്യ ട്രാൻസ്‌ജെൻഡർ രചയിതാവായ വിജയരാജമല്ലിക, കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ട്രാൻസ്‌ജെൻഡർ ജനറൽ കൌൺസിൽ അംഗവും എസ്. സി. ആർ. ടിയുടെ കരിക്കുലം ടീമിന്റെ സാരഥിയുമാണ്. കേരള സംസ്ഥാന യുവപ്രതിഭാ അവാർഡ് (2019), കേരള സംസ്ഥാന മഹിളാ കമ്മീഷൻ ബഹുമതി (2024), പ്രവാസി ഭാരതി ലേഡി ഓഫ് എക്സലന്സ് അവാർഡ് (2024) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ലിംഗസമത്വം എന്നതിനേക്കാൾ ലിംഗനീതിക്കുവേണ്ടിയാണ് കവിതകളിലൂടെയും മറ്റു സാഹിത്യസൃഷ്ടികളിലൂടെയും അവർ ശബ്‌ദിച്ചിട്ടുള്ളത്. കാണാതെപോയവർക്കും കേൾക്കാതെപോയവർക്കുമായി തന്റെ ‘സമര’ത്തിലൂടെ ഒരിടം നിർമ്മിച്ചെടുക്കാനുള്ള പ്രയത്നത്തിലാണ് വിജയരാജമല്ലിക.