Sanath P. C.

P.C. Sanath

Oscar Academy member, Visual Effects Designer, National Award Winner.

P.C. Sanath is the Co-founder and Director of Firefly Creative Studio. Over the last two decades, he has made a name for himself as a visual effects supervisor and designer in the Indian film industry by generating some of the most memorable and spectacular visual experiences on the large screen with films like Kalki, Baahubali, Maghadheera, Anji, Robot, Arundhati, Pulimurugan, Kayamkulam Kochunni, Malik, and Bhaag Milkha Bhaag. 

Sanath holds a Bachelor’s degree in Physics from Calicut University, Kerala. He is also a communication design graduate with a specialization in animation film design from the National Institute of Design, Ahmedabad. He is currently a member of the Academy of Motion Picture Arts and Science (OSCAR Awards).

He is also a visiting faculty member and advisory member at various prestigious institutions such as FTII Pune, the National Institute of Design Ahmedabad, the Satyajit Ray Film & Television Institute, and the K. R. Narayanan Institute of Visual Arts, to name a few.

Firefly Creative Studio, with multiple national and state awards for visual effects, is at the forefront of building a better visual effects environment in India through innovative practices, adopting and developing cutting-edge technology, and nurturing talent with strong visual sensibilities who can command technology to develop compelling photorealistic images. 

In a traditional industry like filmmaking, Firefly is at the forefront of bringing in new practices and technology to help filmmakers recognize and understand the use of VFX as a storytelling tool that can create memorable visual experiences.

പി. സി. സനത്ത് 

വിഷ്വൽ എഫക്ട്സ് ഡിസൈനർ, വി.ഇ. സൂപ്പർവൈസർ, അക്കാദമി അംഗം

ഇന്ത്യൻ സിനിമയിലെ പ്രമുഖ വിഷ്വൽ ഇഫക്ട് ഡിസൈനറാണ് സനത്ത്.  ഫയർഫ്ലൈ ക്രിയേറ്റീവ് സ്റ്റുഡിയോ എന്ന ഏജൻസിയുടെ സഹസ്ഥാപകനും ഡയറക്ടറുമാണ് അദ്ദേഹം.

20 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിൽ പ്രവർത്തിക്കുന്ന വിഷ്വൽ എഫക്ടസ് സൂപ്പർവൈസറാണ്. 

കൽക്കി, ബാഹുബലി, മഗധീര, ആൻജി, റോബോട്ട്, അരുന്ധതി, പുലിമുരുകൻ, കായംകുളം കൊച്ചുണ്ണി, മാലിക്, ഭാഗ് മിൽഖാ ഭാഗ് എന്നീ സിനിമകളിൽ ദൃശ്യ വിസ്മയം സൃഷ്ടിച്ചതിന് അനേകം ബഹുമതികളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.

കാലിക്കറ്റ് സർവ്വകലാശാലയിൽ  നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം, അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന്  ആനിമേഷൻ ഫിലിം ഡിസൈനിൽ സ്പെഷ്യലൈസേഷനോടുകൂടി, കമ്മ്യൂണിക്കേഷൻ ഡിസൈനിൽ ബിരുദം നേടി. അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്ട്സ് ആന്റ് സയൻസിലെ അംഗമാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ- അഹമ്മദാബാദ്, FTII പൂനെ, സഞ്ജയ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കെ. ആർ. നാരായണൻ ഇൻസ്റ്റ്യൂട്ട് ഓഫ് വിഷ്വൽ ആർട്സ് പോലെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ സന്ദർശക അധ്യാപകനായും  ഉപദേശ സമിതി അംഗമായും സേവനമനുഷ്ഠിക്കുന്നു.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒട്ടനവധി പുരസ്കാരങ്ങൾ നേടിയ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗ്രാഫിക് ഡിസൈൻ കമ്പനിയാണ് ഫയർഫ്ലൈ ക്രിയേറ്റീവ് സ്റ്റുഡിയോ. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, പ്രഗൽഭരായ പ്രതിഭകളെ സൃഷ്ടിക്കുവാനും, ഇന്ത്യയിലെ തന്നെ വിഷ്വൽ ഇഫക്ട്സ് മേഖലയുടെ സാധ്യതകൾ മികച്ചതാക്കാനുമാണ്  ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.