Ammu Deepa

Ammu Deepa

Poet, painter, teacher.

Ammu Deepa is a contemporary Malayalam poet celebrated for her bold and evocative poetry that explores themes of womanhood, autonomy, and resistance to societal norms.Her works, sometimes compared to the legacy of Madhavikutty (Kamala Das), are celebrated for their raw honesty and fearless portrayal of female identity, desire, and the complexities of a woman’s life.

Her verses delve into the experiences of adolescence filled with confidence, a childhood that challenges patriarchal boundaries, and married life that questions conventional spousal expectations. Rooted deeply in the essence of rural Kerala, Ammu Deepa’s poetry echoes the sounds, landscapes, and spirit of her native surroundings. 

Hailing from Pattambi in Palakkad, she has been an active literary voice for over fifteen years, with acclaimed poetry collections like Karinkutty (2019) and Irikkapporuthi (2022), both published by DC Books and translated into multiple languages. Alongside her literary contributions, Ammu Deepa teaches in a school and is also an illustrator and painter. 

 She holds an MA and MPhil in Malayalam Literature and is currently researching Micro Politics and Aesthetic Philosophy in O.V. Vijayan’s Short Stories at the University of Calicut.

With her multifaceted talent and fearless storytelling, Ammu Deepa continues to inspire readers and make significant contributions to Malayalam literature.

Through her powerful writing, Ammu Deepa has established herself as a significant voice in contemporary Malayalam literature.

അമ്മു ദീപ 

കവി, ചിത്രകാരി, അധ്യാപിക. 

മലയാളത്തിലെ സമകാലിക കവിതാസാഹിത്യത്തിൽ പ്രമുഖയായ എഴുത്തുകാരിയാണ്  അമ്മു ദീപ. ആത്മാലേഖ്യങ്ങളുടെ കവിയാണ് അമ്മു ദീപ. മാധവിക്കുട്ടിക്കു ശേഷം എഴുത്തിലെ ‘പെൺവിളയാട്ടം’ അമ്മു ദീപയിൽ കാണുന്ന വായനക്കാരുണ്ട്.

 സമൂഹത്തിലെ ആൺ നിയമങ്ങളെ ഭയപ്പെടാതെ സ്ത്രീയുടെ ആഗ്രഹങ്ങളേയും സ്വത്വത്തേയും, സങ്കീർണതകളേയും  തുറന്നു പറയുന്ന സത്യസന്ധത, അമ്മുവിന്റെ കവിതകളെ വേറിട്ടു നിർത്തുന്നു.  സ്വാതന്ത്ര്യബോധമുള്ള പെൺ കൗമാരവും പിതൃനിയമലംഘനങ്ങളുടെ ബാല്യവും ഭർതൃനിയമലംഘനങ്ങളുടെ വിവാഹാനന്തര ജീവിത അവതരണവും അമ്മുവിന്റെ കവിതകളിൽ പ്രതിഫലിക്കാറുണ്ട്.

നാട്ടുമനുഷ്യരുടേയും നാടൻ ജൈവ പരിസരങ്ങളുടെയും നാട്ടുപ്രേതങ്ങളുടെയും നാട്ടെഴുതുകളുടെയും ശബ്ദതാരാവലി ആകുന്നുണ്ട് അമ്മുവിന്റെ കവിതകൾ. 

പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ അമ്മു ദീപ കഴിഞ്ഞ പതിനഞ്ചു വർഷത്തോളം മലയാള സാഹിത്യ ലോകത്ത് സജീവമാണ്. കരിങ്കുട്ടി (2019) , ഇരിക്കപ്പൊറുതി (2022) എന്നീ രണ്ടു കവിതാസമാഹാരങ്ങൾ ഡി.സി. ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. സാഹിത്യലോകത്തെ സാന്നിദ്ധ്യത്തിനു പുറമേ, അമ്മു ദീപ സ്കൂൾ അധ്യാപികയും കഴിവുറ്റ ചിത്രകാരിയുമാണ്. 

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എയും എം. ഫിലും പൂർത്തിയാക്കിയ അമ്മു ദീപ, ഇപ്പോൾ ഒ.വി. വിജയന്റെ ചെറുകഥകളെക്കുറിച്ച് ഗവേഷണം നടത്തുകയാണ്.    

സത്യസന്ധമായ തന്റെ എഴുത്തിലൂടെ അമ്മു ദീപ സമകാലിക മലയാള സാഹിത്യലോകത്തെ അതിപ്രധാനമായ സ്ത്രീ ശബ്ദമായി മാറിക്കഴിഞ്ഞു.