Sunil C. E.

Sunil C. E.

Critic, cultural commentator, short story writer.

Sunil C.E. is a well-known figure in Malayalam literature and film criticism. He is active as a poet, literary and film critic, journalism teacher, and cultural commentator. Some of his well-known books include ‘Oru Purohithante Thurannu Parachilukal’, ‘Mazhathandu’, ‘Vivadangalude Pusthakam’, ‘Vimarsanam Sargathmakam Aakumbol’, ‘Vimarsanathile Technopathippukal’, and ‘Nizhal Oru Mamsamanu.’

A priest by vocation, Sunil C.E. has extended his interests and studies into the fields of literature and cinema. His popular book ‘Drishyavalarchayude Rasathanthram’ explores different aspects of cinema, sharing his experiences and insights in an engaging way. The book is especially useful for filmmakers, students, and literature lovers.

Through his writings and teaching, Sunil C.E. has brought new ideas and perspectives to Malayalam literature and culture. His critiques are creative, thoughtful, and relevant to modern times, making a lasting impact on Kerala’s literary and film world.

സുനിൽ സി. ഇ. 

നിരൂപകൻ, സാംസ്കാരികവിമർശകൻ, മാധ്യമപ്രവർത്തകൻ. 

മലയാളസാഹിത്യത്തിലും ചലച്ചിത്രനിരൂപണത്തിലും വിപുലമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് സുനിൽ സി ഇ. കവി, സാഹിത്യ-സിനിമാനിരൂപകൻ, ജേർണലിസം അധ്യാപകൻ, സാംസ്കാരിക വിമർശകൻ എന്നീ നിലകളിൽ സുനിൽ സി. ഇ. സജീവമായി പ്രവർത്തിക്കുന്നു. ‘ഒരു പുരോഹിതന്റെ തുറന്നു പറച്ചിലുകൾ’, ‘മഴത്തണ്ട്’, ‘വിവാദങ്ങളുടെ പുസ്തകം’, ‘വിമർശനം സർഗാത്മകമാകുമ്പോൾ’, ബാൽക്കണി, ‘വിമർശനത്തിലെ ടെക്നോപതിപ്പുകൾ’, ‘നിഴൽ ഒരു മാംസമാണ്’  ‘ഒരു നിരൂപകന്റെ കൊറോണ ദിനങ്ങൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘മലയാളസിനിമയും നോവലും’ എന്ന ലേഖനത്തിന് 2018-ലെ ചലച്ചിത്ര അക്കാദമിയുടെ  പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 

കപ്പൂച്ചിൻ സന്യാസസഭയിൽ വൈദികനായി പ്രവർത്തിക്കുന്ന സുനിൽ സി. ഇ. തന്റെ താൽപര്യവും പഠനവും ചലച്ചിത്രം സാഹിത്യം എന്നിവയുമായി ബന്ധമുള്ള മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ‘ദൃശ്യവളർച്ചയുടെ രസതന്ത്രം’ എന്ന കൃതിയിലൂടെ അദ്ദേഹം ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളിലൂടെ അനുഭവിച്ച വിസ്മയങ്ങളെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു. 

മലയാളസംസ്കാരത്തിനും സാഹിത്യത്തിനും പുതുമകൾ നൽകാൻ പ്രാപ്‌തമാണ് സുനിൽ സി. ഇ. യുടെ ചിന്തകളും രചനകളും. സമകാലിക ഭാവുകത്വവുമായി ഇണങ്ങിനിൽക്കുന്നതാണ്  അദ്ദേഹത്തിന്റെ സർഗാത്മകവിമർശനങ്ങളെല്ലാം.