Sreejith Perumthachan

Sreejith Perumthachan

Writer, poet, journalist.

Sreejith Perumthachan is a well-known writer, poet, and journalist. A native of Karunagappally in Kollam, he completed his post-graduate studies in Malayalam from the School of Letters at M.G. University. He later began his career as a journalist with Malayala Manorama.

Sreejith has authored around 20 books, spanning essays, poetry, and fiction, including notable works for children. Books like ‘Kunjuvinundoru Katha Parayan’ and ‘Thiththimi Thakathimi’ are beloved for their imaginative storytelling and appeal to young readers. Other notable works include ‘Ishtavakku’, ‘Peru Edutha Kathakal’, ‘Peraya Ninneyiha’, ‘Ezhuthumesakal’,’ M.T. Enna Ekaksharam’, ‘Vidaparayum Munpe’, ‘Kathanurukku’ (essay collection), ‘Perumthachanazhikathu’ (poetry collection), 

He has been honored with prestigious awards such as the Vallathol Award from Kerala Kalamandalam for young poets and the Pala K.M. Mathew Award from the State Institute of Children’s Literature. Sreejith contributed a popular column titled ‘Vidaparayum Munpe’ in Bhashaposhini magazine. His poems have been translated into other Indian languages and published in national journals, including the Sahitya Akademi’s Indian Literature.

Sreejith is an active member of the Samastha Kerala Sahitya Parishad and has translated contemporary poetry from various Indian languages into Malayalam. Representing Malayalam literature, he has presented his poems at national literary festivals held across the country. Currently, he serves as a member of the editorial team at the Malayala Manorama Alappuzha unit.

ശ്രീജിത് പെരുന്തച്ചൻ

കവി, ഗ്രന്ഥകാരൻ, മാധ്യമപ്രവർത്തകൻ.

മലയാളത്തിലെ യുവഎഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ് ശ്രീജിത്ത് പെരുന്തച്ചൻ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി. എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം മലയാള മനോരമയിൽ മാധ്യമപ്രവർത്തകനായി. 

‘ഇഷ്ടവാക്ക്’, ‘പേര് എടുത്ത കഥകൾ’, ‘പേരായ നിന്നെയിഹ’, ‘എഴുത്തുമേശകൾ’, ‘എം.ടി. എന്ന ഏകാക്ഷരം’, ‘വിടപറയും മുൻപേ’, ‘കഥനുറുക്ക്’ (ലേഖനസമാഹാരങ്ങൾ),’ പെരുന്തച്ചനഴികത്ത്’ (കവിതാസമാഹാരം), ‘കുഞ്ചുവിനുണ്ടൊരു കഥ പറയാൻ’, ‘തിത്തിമി തകതിമി’ (കുട്ടികൾക്കുള്ള നോവലുകൾ) തുടങ്ങി ഇരുപതോളം കൃതികൾ രചിച്ചു. 

യുവകവികൾക്ക് കേരളകലാമണ്ഡലം നൽകുന്ന വള്ളത്തോൾ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ. എം. മാത്യു അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാഷാപോഷിണി മാസികയിൽ ‘വിടപറയും മുൻപേ’ എന്ന പംക്തി എഴുതി. സ്വന്തം കവിതകളുടെ പരിഭാഷ കേന്ദ്രസാഹിത്യഅക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിലും മറ്റു ഭാഷകളിലെ പ്രമുഖ ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചു. 

സമസ്‌ത കേരള സാഹിത്യപരിഷത് അംഗമാണ്. വിവിധ ഇന്ത്യൻ ഭാഷകളിലെ സമകാലികകവികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ദേശീയസാഹിത്യോൽസവങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച് കവിത അവതരിപ്പിക്കാറുണ്ട്. ഇപ്പോൾ മലയാളമനോരമ ആലപ്പുഴ യൂണിറ്റിൽ പത്രാധിപസമിതി അംഗമാണ്.