M.B. Rajesh
Politician, state minister, orator.
M.B. Rajesh is a politician who serves as the Minister for Local Self-Government and Excise in the Government of Kerala. He is affiliated with the Communist Party of India (Marxist) [CPI(M)].
Born in Jalandhar, Punjab, Rajesh hails from Shornur, in Palakkad District, Kerala. He holds a Bachelor of Laws degree from Government Law College, Thiruvananthapuram, and a Master’s in Economics from NSS College, Ottapalam. He has also practised as an advocate.
Rajesh’s political journey began with the Students’ Federation of India (SFI), where he served as President and Secretary of the Kerala State Committee, and later as Joint Secretary and Vice President of the SFI Central Committee. He also held the position of National President of the Democratic Youth Federation of India (DYFI). He has served as the chief editor of the Malayalam monthly ‘Yuvadhara’ (DYFI’s youth magazine).
He was elected as a Member of Parliament from the Palakkad constituency for two consecutive terms (2009–2019), during which he raised over 500 questions and participated in more than 130 debates. In 2021, he was elected to the Kerala Legislative Assembly from the Thrithala constituency and served as the Speaker from May 2021 to September 2022. Since September 2022, he has been serving in the cabinet of ministers in Government of Kerala.
M.B. Rajesh is married to R. Ninitha, who was a member of the central secretariat of SFI and former chairperson of Calicut University Students Union.
എം.ബി. രാജേഷ്
രാഷ്ട്രീയ നേതാവ്, മന്ത്രി, പ്രഭാഷകൻ.
കേരളത്തിന്റെ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയും എക്സൈസ് മന്ത്രിയുമാണ് എം.ബി. രാജേഷ്. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് അദ്ദേഹം.
1971 മാർച്ചിൽ പഞ്ചാബിലെ ജലന്ധറിലാണ് ജനിച്ചത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ഷൊർണൂരാണ് രാജേഷിന്റെ സ്വദേശം. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽഎൽബിയും ഒറ്റപ്പാലും എൻ എസ് എസ് കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ മാസികയായ യുവധാരയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാർഥി സംഘടനയായ എസ് എഫ് ഐയിലൂടെയാണ് രാജേഷിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയുടെ ദേശീയ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2009 മുതൽ 2019 വരെ പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച പാർലമെന്റേറിയനായിരുന്ന രാജേഷ് തന്റെ ലോക് സഭയിലെ കാലയളവിൽ നൂറ്റി മുപ്പത് ചർച്ചകളിൽ പങ്കെടുക്കുകയും അഞ്ഞൂറ് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. 2021-ൽ തൃത്താല നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് മുതൽ 2022 സെപ്തംബർ വരെ കേരള നിയമസഭയുടെ സ്പീക്കറായി പ്രവർത്തിച്ചു. 2022 സെപ്തംബർ മുതൽ കേരള മന്ത്രിസഭയിൽ അംഗമാണ്. എസ്എഫ്ഐ മുൻ നേതാവും കാലിക്കറ്റ് സർവകലാശാല യൂണിയൻ മുൻ ചെയർപേഴ്സനുമായ നിനിത കണിച്ചേരിയാണ് ഭാര്യ.