Rafiq Ibrahim

Rafeeq Ibrahim

Writer, academic, cultural thinker.

Rafeeq Ibrahim is an accomplished writer, teacher, and cultural thinker. Rafeeq has made significant contributions to Malayalam literature and cultural studies. He hails from Kalpetta, Wayanad. He completed his research on ‘Literary Forms and Cultural History: An Analysis Based on Kerala Modernity’ under the guidance of Dr. Sunil P. Elayidom at Sree Sankaracharya University of Sanskrit, Kalady. 

His exceptional research earned him prestigious honors, including the M.P. Paul Award and the Panchajanyam Award.

Rafeeq explores areas such as Kerala’s intellectual history and Marxist art criticism. He has published a book titled ‘P.G.yude Chinthalokam’ and is currently editing a book on Fredric Jameson for Mathrubhumi.   

He is one of the issue editors of ‘Thudi’, the research journal of Kannur University, and frequently contributes to contemporary periodicals and research journals.

Currently, he serves as an Assistant Professor in the Malayalam Department at the Neeleswaram Campus of Kannur University. He is also the Festival Director of the Kannur University Literature Festival (KULF).

With a deep commitment to cultural inquiry and academic excellence, Rafeeq Ibrahim remains an influential voice in Kerala’s literary and intellectual landscape.

റഫീഖ് ഇബ്രാഹിം

എഴുത്തുകാരൻ, അധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമാണ് റഫീഖ് ഇബ്രാഹിം. വയനാട് കൽപ്പറ്റ സ്വദേശിയായ റഫീഖ് ഇബ്രാഹിം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് ഡോ സുനിൽ പി ഇളയിടത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ‘സാഹിത്യരൂപവും സംസ്കാരചരിത്രവും : ആധുനിക കേരളീയസന്ദർഭങ്ങളെ മുൻ നിർത്തിയുള്ള വിശകലനം’ എന്ന വിഷയത്തിൽ ഗവേഷണം പൂർത്തീകരിച്ചു. മികച്ച ഗവേഷണപ്രബന്ധത്തിനുള്ള എം. പി. പോൾ പുരസ്കാരവും പാഞ്ചജന്യം പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. 

കേരളീയ ചിന്താചരിത്രം, മാർക്സിസ്റ്റ് കലാവിമർശം എന്നീ മേഖലകളിൽ അന്വേഷണം നടത്തുന്നു. ‘പി.ജി. യുടെ ചിന്താലോകം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രെഡറിക് ജയിംസണിനെക്കുറിച്ച് മാതൃഭൂമിക്കായി ഒരു പുസ്തകം എഡിറ്റ് ചെയ്യുന്നു. കണ്ണൂർ സർവകലാശാല ഗവേഷണ ജേണലായ ‘തുടി ‘യുടെ ഇഷ്യു എഡിറ്റർമാരിലൊരാളാണ്.

ആനുകാലികങ്ങളിലും ഗവേഷണ-ജേണലുകളിലും നിരന്തരം എഴുതുന്നു. ഇപ്പോൾ കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. കണ്ണൂർ സർവകലാശാല സാഹിത്യോത്സവത്തിന്റെ (KULF) ഫെസ്റ്റിവൽ ഡയറക്ടറാണ്.