Dr. Soman Katalur
Scholar, writer, illustrator.
Dr. Soman Katalur – a distinguished scholar, poet, writer and illustrator. Hailing from the coastal district of Kozhikode, Kerala, Dr. Katalur is renowned for his profound understanding of maritime culture and his evocative depictions of the sea and its people. His poetry collection ‘Kani Meen,’ has earned him critical acclaim and a dedicated readership.
Born in 1970 in Kadalur, Kozhikode district, Kerala, he holds postgraduate degree in Malayalam language and literature and a doctorate in ‘Recha Chitra and Literary Appreciation.’ His works are often celebrated for their lyrical beauty, insightful observations, and vivid portrayal of coastal life. He continues to be an influential figure in Malayalam literature, inspiring and engaging readers with his unique perspective and evocative storytelling.
His most notable works include: Kani Meen, Kadal Rekhakal, Kadal Ormakal. His first novel ‘Pulliyan’ delves into the world of deep-sea fishing and the lives of those who depend on it. ‘Pulliyan’ has been honored with multiple prestigious awards, a testament to Dr. Katalur’s exceptional storytelling.
ഡോ. സോമൻ കടലൂർ
ഗവേഷകൻ, എഴുത്തുകാരൻ, ചിത്രകാരൻ.
പ്രശസ്തനായ കവി, ഗവേഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഡോ. സോമൻ കടലൂർ. കോഴിക്കോട് ജില്ലയിലെ കടലൂരിൽ 1970-ൽ ജനിച്ച അദ്ദേഹം മലയാളഭാഷാസാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ‘രേഖാചിത്രവും സാഹിത്യവും’ എന്ന വിഷയത്തിൽ ഡോക്ടറേറ്റും നേടി.
സമുദ്രസാഹിത്യം എന്നൊരു അനുഭവത്തെ സോമൻ കടലൂർ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സമുദ്രത്തെയും കടൽ ജീവിതത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണയും അതിന്റെ സർഗാത്മകചിത്രീകരണവും ഏറെ ശ്രദ്ധേയമാണ്. ‘കനിമീൻ’ എന്ന കവിതാസമാഹാരം അദ്ദേഹത്തിന് നിരൂപക പ്രശംസയും വായനക്കാരുടെ സ്നേഹവും നേടിക്കൊടുത്തു.
‘കടൽരേഖകൾ’, ‘കടലോർമ്മകൾ’, ‘പുഴ ഒഴുകുന്നത് ആര്‍ക്ക് വേണ്ടി’, ‘കേരളീയ രേഖാചിത്രണകല’, ‘ഫോക് ലോറിന്‍റെ സൗന്ദര്യശാസ്ത്രം’, ‘വിദ്യാഭ്യാസവും ഫോക് ലോറും’, ‘ഫോക് ലോറും സാഹിത്യവും’, എന്നിവ പ്രധാന കൃതികൾ.
സമുദ്രഗവേഷണത്തിന്റെ ലോകത്തെയും അതിനെ ആശ്രയിക്കുന്നവരുടെ ജീവിതത്തെയും കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘പുള്ളിയൻ’ എന്ന നോവലും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളിലൊന്നാണ്.