Prakash Raj
Actor, writer, political activist.
Prakash Raj is an established actor, producer, director, television presenter and politician. He is known for his works in South Indian and Hindi films. Apart from his native languages Tulu and Kannada, Raj’s fluency in Telugu, Tamil, Hindi, English, and Marathi has placed him among the most sought after actors in Indian cinema.
Starting his acting career in the early 90s, he went on to appear in about 400 films. He is the recipient of several accolades, including five National Film Awards, eight Nandi Awards, eight Tamil Nadu State Film Awards, six Filmfare Awards South and many more.
He played a variety of roles, most notably as the antagonist and, of late, as a character actor. His strong performance in the national award winning Tamil movie “Kanchivaram”propelled the pitiable living conditions of weavers to the national stage.
Prakash Raj adopted the villages of Kondareddypalle in Mahabubnagar District, Telangana state and Bandlarahatti in Chitradurga district, Karnataka state for humanitarian service.
He started his active political movement with the hashtag #justasking on social media after his friend, journalist Gauri Lankesh’s assassination, in September 2017.
The polygot has written books in multiple languages. His Telugu book called “Dosita Chinukulu” is a compilation of several essays where he comments about society, politics and life. His other works include ‘Sollathathum Unmai’ in Tamil, ‘Namme Vizhungunna Mounam’ in Malayalam, and ‘Kahani Shehar ki’ in Hindi.
He is also an incredible audiobook narrator, where he mesmerises people with his diction and powerful narration.
He contested in the 2019 Indian general election as an independent candidate from the Bengaluru Central Lok Sabha constituency.
പ്രകാശ് രാജ്
അഭിനേതാവ്, എഴുത്തുകാരൻ, രാഷ്ട്രീയ-സാമൂഹികവിമർശകൻ.
ഇന്ത്യയിലെ പ്രശസ്തനായ നടനും നിർമാതാവും സംവിധായകനും ടെലിവിഷൻ അവതാരകനും രാഷ്ട്രീയപ്രവർത്തകനുമാണ് പ്രകാശ് രാജ്. തെന്നിന്ത്യൻ, ഹിന്ദി ചലച്ചിത്രമേഖലകളിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. മാതൃഭാഷകളായ തുളു, കന്നഡ എന്നിവയ്ക്കു പുറമേ, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മറാത്തി എന്നീ ഭാഷകളിലുള്ള പ്രാവീണ്യം അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വീകാര്യതയുള്ള ഒരു നടനാക്കി മാറ്റി.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം ഇപ്പോൾ 400 ഓളം സിനിമകളിൽ എത്തിനിൽക്കുന്നു. അഞ്ച് ദേശീയ പുരസ്കാരങ്ങളും എട്ട് നന്തി പുരസ്കാരങ്ങളും എട്ട് തമിഴ്നാട് സംസ്ഥാന അവാർഡുകളും ആറ് ഫിലിംഫെയർ സൗത്ത് അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും സ്വഭാവനടൻ എന്ന നിലയിലും തിളങ്ങിയ അദ്ദേഹം വ്യത്യസ്തതയാർന്ന ഒട്ടേറെ കഥാപാത്രങ്ങളെ അഭ്രപാളിയിലെത്തിച്ചു. ദേശീയ പുരസ്കാരത്തിനർഹമായ ‘കാഞ്ചീവരം’ എന്ന തമിഴ് സിനിമയിലെ അദ്ദേഹത്തിന്റെ ശക്തമായ പ്രകടനം നെയ്ത്തുകാരുടെ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളെ ദേശീയ ശ്രദ്ധയിലേക്കുയർത്തി. തെലങ്കാനയിലെ മഹബുബ്നഗർ ജില്ലയിലെ കൊണ്ടറെഡ്ഡിപള്ളി, കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ബന്ധ്ലറഹട്ടി എന്നീ ഗ്രാമങ്ങളെ മാനുഷികസേവനത്തിനായി അദ്ദേഹം ദത്തെടുത്തു.
2017 സെപ്റ്റംബറിൽ മാധ്യമപ്രവർത്തകയായ തന്റെ സുഹൃത്ത് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടർന്ന് #ജസ്റ്റ്ആസ്കിങ് എന്ന സാമൂഹ്യ മാധ്യമ ഹാഷ്ടഗോടുകൂടി അദ്ദേഹം തന്റെ സജീവ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. ബഹുഭാഷിയായ പ്രകാശ് രാജ് പല ഭാഷകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തെലുങ്ക് പുസ്തകമായ ‘ദോസിത ചിനുകുലു’-സമൂഹം, രാഷ്ട്രീയം, ജീവിതം എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങളുടെ സമാഹാരമാണ്. ’സൊല്ലാത്തതും ഉൺമൈ’ (തമിഴ്) ‘നമ്മെ വിഴുങ്ങുന്ന മൗനം’ (മലയാളം), ‘കഹാനീ ശഹർ കീ’ (ഹിന്ദി) എന്നിവ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മാസ്മരികമായ ഭാഷാശൈലിയും ശക്തമായ ആഖ്യാനവും കൊണ്ട് ശ്രദ്ധേയനായ ഓഡിയോബുക് നറേറ്റർ കൂടിയാണ് അദ്ദേഹം. 2019 ലോകസഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.