Akhil P. Dharmajan
Author, novelist, scriptwriter.
Akhil P. Dharmarajan, an automobile-mechanic-turned-author, carved his place in the literary world with the support of readers after rising from a place of neglect. Akhil became a beloved writer among Malayalis by penning best-selling novels such as Ram c/o Anandi, Ouija Board, and Mercury Island. He is also the screenwriter of the film 2018, released in 2023, which is set against the backdrop of the Kerala floods. The film was India’s official entry in the Best International Feature Film category at the 96th Academy Awards.
Akhil P. Dharmarajan is the son of a daily wage labourer from Alappuzha district in Kerala. He grew up in a backwaters region prone to annual floods, which he says inspired him to craft a scene in the movie 2018 that he felt was true to character. He believes ‘climate affects people’s emotions’ and this belief helped him while plotting the script of ‘2018’ and how Kerala overcame the deluge.
In his early career as a writer, Akhil self-published his stories chapter by chapter on the Facebook/Meta platform where he had started a page called Katha (story) in 2011. He later named his publishing house after the same.
Akhil quit his job as a mechanic at a workshop to migrate to Chennai for a career in films. Ram c/o Anandi, which has sold 300,000 copies in 2024, was based on his experiences in Chennai. One of the best-sellers in the Malayalam stalls at the 43rd Sharjah International Book Fair (SIBF) in Expo Centre Sharjah, the book written during the Covid-19 period is currently being made into a movie.
അഖിൽ പി. ധർമ്മജൻ
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്.
ഹ്രസ്വകാലം കൊണ്ട് സാഹിത്യലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് അഖിൽ പി. ധർമ്മജൻ. ഓട്ടോമൊബൈൽ മെക്കാനിക് ആയിരുന്ന അഖിൽ പി. ധർമജൻ ‘റാം c/o ആനന്ദി’, ‘ഓജോ ബോർഡ് ‘, ‘മെർക്കുറി ഐലൻഡ് ‘ തുടങ്ങിയ ബെസ്റ്റ് സെല്ലിംഗ് നോവലുകൾ രചിച്ച് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറി. കേരളത്തിലെ പ്രളയ പശ്ചാത്തലത്തിനെ ആസ്പദമാക്കി, 2023-ൽ ഇറങ്ങിയ 2018 എന്ന സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് ഇദ്ദേഹം. 96-ാമത് അക്കാദമിയുടെ മികച്ച അന്താരാഷ്ട്ര ചലച്ചിത്രവിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ‘2018’ എന്ന സിനിമ.
പ്രളയസാധ്യതയുള്ള കായലോരപ്രദേശത്തെ സ്വന്തം ജീവിതപശ്ചാത്തലം അഖിലിന് യാഥാർഥ്യത്തോട് നീതിപുലർത്തുന്ന രീതിയിൽ ‘2018’ സിനിമയിൽ രംഗങ്ങൾ ആവിഷ്കരിക്കാൻ സഹായകമായി. കാലാവസ്ഥ മനുഷ്യന്റെ വികാരങ്ങളെ സ്വാധീനിക്കുന്നുവെന്ന അഖിലിന്റെ വിശ്വാസം തിരക്കഥയുടെ ഇതിവൃത്തം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
2011 ൽ ആരംഭിച്ച ‘കഥ’ എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക്/മെറ്റ പേജിലാണ് എഴുത്ത് ജീവിതത്തിന്റെ പ്രാരംഭഘട്ടത്തിൽ അഖിൽ ഓരോ അധ്യായങ്ങളായി കഥകൾ പ്രസിദ്ധീകരിച്ചത്. പിന്നീട് അദ്ദേഹം ഇതേപേരിൽ ഒരു പ്രസിദ്ധീകരണശാല ആരംഭിച്ചു.
സിനിമയിൽ ഒരു കരിയർ സ്വപ്നം കണ്ട് മെക്കാനിക് ജോലി ഉപേക്ഷിച്ച് അഖിൽ ചെന്നൈയിലേക്ക് കുടിയേറുകയായിരുന്നു. ചെന്നൈയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളെ ആസ്പദമാക്കിയുള്ള ‘റാം c/o ആനന്ദി ‘ 2024- ൽ 3 ലക്ഷം കോപ്പികൾ വിറ്റഴിക്കുകയും 43-ആം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാളം കൃതികളിൽ ഒന്നായി മാറുകയും ചെയ്തു. കോവിഡ്- 19 കാലഘട്ടത്തിൽ എഴുതപ്പെട്ട ഈ പുസ്തകം ഇപ്പോൾ സിനിമയാവുകയാണ്.