Daljit Ami
Filmmaker, journalist, scriptwriter.
Daljit Ami is a Punjabi documentary filmmaker and journalist, known for his activism through social action documentaries on topics such as agricultural labour, mass movements, human rights, environmentalism, Sufi tradition, and Punjabi scholars.
His documentary films include ‘Born in Debt’, ‘Zulm Aur Aman’, ‘Karsewa: A Different Story Anhad Baja Bajey’, ‘Not Every Time, and Seva’. He co-wrote the 2014 Punjabi film ‘Sarsa’. His weekly column ‘Swal-Samvad’ (Questions and Dialogue) is published in Punjabi Newspapers. He translated a novel Roll of Honour by Amandeep Sandhu in Punjabi as ‘Gwah De Fanah Hon Toh Pehlan’, on the events that happened after the anti-Sikh riots in 1984 in Punjab.
He has a master’s degree in Ancient Indian History, Archaeology, and Culture, and a Masters in Mass Communications. He has worked as a journalist with media houses like Punjabi Tribune, Day & Night News, and Global Punjab TV, a Punjabi channel broadcast in the US and Canada, and as a contributor to the BBC. He also volunteers for Punjab Digital Library as Director of Communications.
He is currently the Director of the Educational Multimedia Research Centre (EMRC) at Punjabi University in Patiala.
ദൽജിത് ആമി
ചലച്ചിത്രകാരൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്.
പഞ്ചാബിൽ നിന്നുള്ള ഡോക്യുമെന്ററി നിർമ്മാതാവും പത്രപ്രവർത്തകനുമാണ് ദൽജിത് ആമി.
കർഷകത്തൊഴിലാളിപ്രശ്നങ്ങൾ, ബഹുജനപ്രസ്ഥാനങ്ങൾ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതിവാദം, സൂഫി പാരമ്പര്യം, പഞ്ചാബി സംസ്കാരം തുടങ്ങിയ വിഷയങ്ങളിലൂന്നിയ നിരവധി സോഷ്യൽ ആക്ഷൻ ഡോക്യുമെന്ററികൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ബോൺ ഇൻ ഡെറ്റ്, സുൾമ് ഔർ അമൻ, കർസേവ-എ ഡിഫ്റന്റ് സ്റ്റോറി അൻഹദ് ബജാ ബജേ, നോട്ട് എവ്റി ടൈം, സേവ തുടങ്ങിയവയാണ് ദൽജിത് ആമിയുടെ ഡോക്യുമെന്ററികൾ. പല പഞ്ചാബി പത്രങ്ങളിലും അദ്ദേഹം വാരാന്തപംക്തികൾ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വൽ-സംവാദ് (ചോദ്യങ്ങളും സംവാദങ്ങളും) എന്ന പംക്തി അക്കൂട്ടത്തിൽ എറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്.
അമൻദീപ് സന്ധുവിന്റെ ‘റോൾ ഓഫ് ഓണർ’ എന്ന നോവൽ ‘ഗ്വാ ദേ ഫനാ ഹോ തോ പെഹ്ലാൻ’ എന്ന പേരിൽ ദൽജിത് പഞ്ചാബിയിലേക്ക് വിവർത്തനം ചെയ്തു. 1984-ലെ സിഖ് വിരുദ്ധ കലാപാനന്തര പഞ്ചാബിലെ സംഭവങ്ങളെ അവതരിപ്പിക്കുന്നതാണ് ഈ നോവൽ.
പുരാതന ഇന്ത്യൻ ചരിത്രം, പുരാവസ്തുശാസ്ത്രം, സംസ്കാരം എന്നിവയിൽ ബിരുദാനന്തര ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം നിരവധി സ്വതന്ത്ര സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
‘പഞ്ചാബി ട്രിബ്യൂൺ’ എന്ന പത്രത്തിൽ അസിസ്റ്റന്റ് എഡിറ്ററായും ‘ഡേ ആൻഡ് നൈറ്റ് ന്യൂസി’ന്റെ എഡിറ്റോറിയൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും കാനഡയിലും പ്രക്ഷേപണം ചെയ്യുന്ന പഞ്ചാബി ചാനലായ ഗ്ലോബൽ പഞ്ചാബ് ടിവി-യുമായും ബി. ബി. സി. -യുമായും ദൽജിത് ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചാബ് ഡിജിറ്റൽ ലൈബ്രറിയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
നിലവിൽ പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിന്റെ (ഇ. എം. ആർ. സി.) ഡയറക്ടറാണ് ദൽജിത് ആമി.