Shanthi Panakkal

Shanthi Panakkal

Poet, Paniya language expert, Tribal department worker

Shanthi Panackkal is a prominent tribal poet from Wayanad. She writes poetry in both the Paniya language and Malayalam. Themes such as forests, rivers, change, and women’s lives are central to her poetry. Born into a Paniya family in Wayanad, Shanthi faced significant challenges to achieve higher education. Although she completed her undergraduate degree in English, she later chose to write poetry in Malayalam, her favorite language.

While the Paniya language is spoken in her family, the lack of an official script led Shanthi to express Paniya poetry through Malayalam.

Shanthi resides in Pandaladikkunnu, a place in Kaniyambetta, Wayanad. She currently works as a facilitator in the Tribal Department and holds BA-BEd degrees.

Through her words, Shanthi brings forth the beauty and struggles of her community, making her a powerful voice for the Paniya people.

ശാന്തി പനയ്ക്കൽ

കവി, പണിയ ഭാഷാ വിദഗ്ധ, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥ

വയനാട്ടിലെ ഗോത്ര കവിയാണ് ശാന്തി പനയ്ക്കൽ. പണിയ ഭാഷയിലും മലയാളത്തിലും ഇവർ കവിതകളെഴുതുന്നു. കാട്, മാറ്റം, പുഴ, സ്ത്രീ ജിവിതം എന്നിവയൊക്കെയാണ് ശാന്തിയുടെ കവിതകളുടെ പ്രമേയം. വയനാടിലെ ഒരു പണിയ കുടുംബത്തിൽ ജനിച്ച ശാന്തിക്ക് കഠിനമായ വഴികൾ താണ്ടിയാണ് ഉന്നത വിദ്യാഭ്യാസം നേടാനായത്. മലയാളവും കവിതകളും ശാന്തിയുടെ ഇഷ്ടവിഷയങ്ങളായിരുന്നു. ഇംഗ്ലീഷിലാണ് ബിഎ ചെയ്തതെങ്കിലും പിന്നീട് കവിതകൾ എഴുതിയത് മലയാളത്തിലായിരുന്നു. 

പണിയ ഭാഷയാണ് ശാന്തി സ്വന്തം വീട്ടിൽ സംസാരിക്കുന്നതെങ്കിലും, അതിന് ലിപിയില്ലാത്തതിനാൽ മലയാളം ഉപയോഗിച്ചാണ് പണിയ ഭാഷാ കവിതകളും എഴുതുന്നത്. 

കണിയാമ്പറ്റയിലെ പന്തലാടിക്കുന്ന് എന്ന സ്ഥലത്താണ് താമസം. ട്രൈബൽ വകുപ്പിൽ ഫെസിലിറ്റേറ്ററായി ജോലി ചെയ്യുന്നു. ബിഎ-ബിഎഡ് ബിരുദങ്ങൾ നേടിയിട്ടുണ്ട്.