Dr. Malavika Binny
Historian, academic, feminist.
Malavika Binny is an accomplished historian, academic, and intersectional feminist. She holds a doctorate from the Centre for Historical Studies, Jawaharlal Nehru University (JNU), New Delhi, for her research on Bodies, Power, and Identities in Premodern Kerala. Her academic journey is marked by prestigious achievements, including the Elamkulam Kunjan Pillai Young Historian Prize (2017) and the Erasmus Mundus Visiting Scholarship at Leiden University, Netherlands. She currently serves as Assistant Professor and Head of the Department of History at Kannur University.
Malavika’s work spans a wide range of disciplines, from archival research in Kerala and Europe to ethno-archaeological studies. Beyond academia, she is an active writer and public intellectual, contributing thought-provoking essays and talks to platforms like The Conversation, Women’s Web, and Feminism in India. With fluency in multiple languages, she also engages in translating historical texts.
A passionate teacher and creative spirit, Malavika has directed plays, organized cultural events, and conducted history-based quiz competitions. She has traveled to 32 countries and aspires to write a novel someday, reflecting her love for women’s narratives and global travel. Her work reflects a deep commitment to exploring untold histories while fostering curiosity and compassion in her students and readers alike.
ഡോ. മാളവിക ബിന്നി
ചരിത്രകാരി, അധ്യാപിക, സ്ത്രീവാദി.
പ്രഗത്ഭയായ ചരിത്രകാരിയും അക്കാദമിക് വിദഗ്ദ്ധയും ഫെമിനിസ്റ്റുമാണ് ഡോ. മാളവിക ബിന്നി. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ. എൻ. യു.) സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇളംകുളം കുഞ്ഞൻ പിള്ള യംഗ് ഹിസ്റ്റോറിയൻ പ്രൈസ് (2017), നെതർലൻഡിലെ ലൈഡൻ സർവകലാശാലയിലെ ഇറാസ്മസ് മുണ്ടസ് വിസിറ്റിംഗ് സ്കോളർഷിപ്പ് എന്നിവയുൾപ്പെടെയുള്ള അഭിമാനകരമായ നേട്ടങ്ങൾ മാളവിക കൈവരിച്ചിട്ടുണ്ട്. നിലവിൽ കണ്ണൂർ സർവകലാശാലയിലെ ചരിത്ര വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമാണ്.
കേരളത്തിലും യൂറോപ്പിലുമുള്ള പുരാവസ്തുഗവേഷണം മുതൽ വംശീയ-പുരാവസ്തുപഠനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ് മാളവികയുടെ കൃതികൾ. അക്കാദമിക് മേഖലയ്ക്കപ്പുറം, എഴുത്തുകാരിയും പൊതുചിന്തകയും കൂടിയാണ് മാളവിക ബിന്നി. ദി കോൺവർസേഷൻ, വിമൻസ് വെബ്, ഫെമിനിസം ഇൻ ഇന്ത്യ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഉൾക്കാഴ്ചയുള്ള ലേഖനങ്ങൾ എഴുതുകയും നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ള മാളവിക നിരവധി ചരിത്രഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. നാടകങ്ങൾ സംവിധാനം ചെയ്യുന്നതിനും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനും ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും അവർ നേതൃത്വം നൽകിയിട്ടുണ്ട്.
32 രാജ്യങ്ങൾ സന്ദർശിച്ച മാളവിക സ്വന്തമായി നോവൽ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. വായനക്കാരുടേയും വിദ്യാർഥികളുടേയും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി, പറയപ്പെടാത്ത ചരിത്രസന്ദർഭങ്ങളെ ആഴത്തിൽ പഠിക്കാനുള്ള അക്ഷീണമായ പ്രയത്നമാണ് മാളവിക നടത്തിക്കൊണ്ടിരിക്കുന്നത്.