K. K. Surendran
Activist, teacher, writer.
K.K. Surendran is a well-known teacher, reviewer, editor, and social activist for tribal rights. The central themes that all his writings highlight are the lives and struggles faced by the Adiya, Paniya, and Kattunaikar tribal groups of Wayanad. During his stint as education officer at DIET in Sulthan Bathery, he recognised the importance of tribal languages and primarily focused on its use as a tool for their education and upliftment.
In the last two decades, Surendran supported the revolts of tribal people at Tirunelli and Muthanga through his diligent writing. For this, he had to pay a heavy price. On being indicted as one of the conspirators of the Muthanga Revolt, he was arrested and later jailed for several months. He was freed after a long and bitter legal battle with the state government.
The aftermath of his experiences with tribal folk led him to write a book ’Tirunelliyillum, Muthangayilum Pinneed Sambhavichadh’. He was the editor of the books titled ‘Jainu’ and ‘Naayam’ and also served as the Issue Editor of the Adivasi edition of the monthly magazine Sakshi.
കെ. കെ. സുരേന്ദ്രൻ
അധ്യാപകൻ, നിരൂപകൻ, സാംസ്കാരികവിമർശകൻ.
കേരളത്തിലെ ഗോത്രജനതയുടെ ജീവിതം, അതിജീവനം, വിദ്യാഭ്യാസം എന്നിവയെ കേന്ദ്രീകരിച്ച് നിരവധി ലേഖനങ്ങൾ രചിച്ചിട്ടുള്ള കെ. കെ. സുരേന്ദ്രൻ ദീർഘകാലം ബത്തേരി ഡയറ്റ് അധ്യാപകനായിരുന്നു.
ഗോത്രജനതയുടെ വിദ്യാഭ്യാസത്തിൽ ഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സർഗാത്മക ബോധനരീതികൾ സ്വീകരിച്ചു. പണിയ, അടിയ, കാട്ടുനായ്ക ഗോത്ര ജനവിഭാഗങ്ങളുടെ ജീവിതസമരങ്ങളോട് എഴുത്തിലൂടെ ഒപ്പം നിന്നു. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ട്രൂകോപ്പി തിങ്ക്, മലബാർ ജേർണൽ, കേരളീയം തുടങ്ങിയ ഓൺലൈൻ മാഗസിനുകളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ ജെ ബേബിയെക്കുറിച്ചും കനവിനെക്കുറിച്ചും ഇദ്ദേഹമെഴുതിയ ലേഖനങ്ങൾ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചതുകൊണ്ട് ശ്രദ്ധേയമായിരുന്നു.
വയനാട്ടിലെ മുത്തങ്ങ സമരത്തിന് പിന്തുണ നൽകി എന്നാരോപിക്കപ്പെട്ട് പോലീസ് അതിക്രമത്തിന് വിധേയനാവുകയും ദീർഘകാലം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. നിയമ യുദ്ധത്തിനൊടുവിൽ ജയിൽ മോചിതനായി.
‘തിരുനെല്ലിയിലും മുത്തങ്ങയിലും പിന്നീട് സംഭവിച്ചത്’ എന്ന പേരിൽ ആദിവാസി സമരജീവിതങ്ങളെക്കുറിച്ച് പുസ്തകം രചിച്ചു. ‘ജേന്’, ‘നായം’ എന്നീ പുസ്തകങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചു. ‘സാക്ഷി’ മാസികയുടെ ആദിവാസി പതിപ്പിന്റെ ഇഷ്യു എഡിറ്ററായി പ്രവർത്തിച്ചു.