Jisa Jose
Novelist, storyteller, literary critic.
Professor Jisa Jose is one of the prominent writers in Malayalam literature. She currently serves as the Principal of Kunnamangalam Government Arts & Science College. Jisa Jose has made remarkable contributions to various branches of literature, crafting celebrated works across genres. Her acclaimed novels include ‘Mudrita’, ‘Dark Fantasy’, ‘Anandabharam’, ‘Mukthibahini’, and ‘Blueberries’. She has also published notable short story collections such as ‘Sarva Manushyarudeyum Rakshakku Vendiulla Kripa’, ‘Irupatham Nilayil Oru Puzha’, and ‘Pushpakavimanam’.
Jisa Jose’s critical contributions to literary studies are equally significant. Her works include ‘Swandham Idangal’, ‘Sthreevaada Sahithyam Malayalathil’, and ‘Sthreevaada Soundarya Shastram-Prayogavum Prathinidhanavum’. She has also made her mark in poetry with the collection ‘Pranayathinte Pusthakam’, which received widespread recognition. Through her comprehensive contributions to novels, short stories, poetry, and literary criticism, Professor Jisa Jose has enriched the Malayalam literary world, offering works of enduring value to readers and scholars alike.
ജിസ ജോസ്
എഴുത്തുകാരി, സാഹിത്യനിരൂപക, അധ്യാപിക.
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിലൊരാളാണ് കോളേജധ്യാപിക കൂടിയായ ജിസ ജോസ്. ഇപ്പോൾ കുന്നമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പളാണ്. വിവിധ സാഹിത്യശാഖകളിൽ ജിസ ജോസ് രചനകൾ നിർവഹിച്ചിട്ടുണ്ട്. മുദ്രിത, ഡാർക്ക് ഫാന്റസി, ആനന്ദഭാരം, മുക്തിബാഹിനി, ബ്ലൂ ബെറീസ് തുടങ്ങിയ നോവലുകളും, ‘സർവ്വ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ’, ‘ഇരുപതാം നിലയിൽ ഒരു പുഴ’, ‘പുഷ്പകവിമാനം’ തുടങ്ങിയ കഥാസമാഹാരങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.
സാഹിത്യ നിരൂപണരംഗത്തും ജിസ ജോസ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ‘സ്വന്തം ഇടങ്ങൾ’, ‘സ്ത്രീവാദ സാഹിത്യം മലയാളത്തിൽ’, ‘സ്ത്രീവാദ സൗന്ദര്യശാസ്ത്രം – പ്രയോഗവും പ്രതിനിധാനവും’ എന്നീ പഠനഗ്രന്ഥങ്ങൾ ജിസ രചിച്ചിട്ടുണ്ട്. കവിതയിലും തന്റെ സാന്നിധ്യം ഉറപ്പിച്ച ‘പ്രണയത്തിന്റെ പുസ്തകം’ എന്ന കവിതാസമാഹാരം ഏറെ ശ്രദ്ധേയമായി. നോവൽ, കഥ, കവിത, നിരൂപണം തുടങ്ങിയ സാഹിത്യശാഖകളിലുള്ള കൃതികളിലൂടെ ശ്രദ്ധേയമായ സാഹിത്യപ്രവർത്തനമാണ് പ്രൊഫ. ജിസ് ജോസ് നല്കിക്കൊണ്ടിരിക്കുന്നത്.