Dhanya Vengachery
Poet, educator, translator.
Dhanya Vengacheri is a remarkable female voice in contemporary Kerala poetry, seamlessly weaving the essence of tribal life into her poetry. Writing in both the Mavilan Tulu tribal language and Malayalam, Dhanya accurately captures the subtle rhythms and nuances of tribal existence. Her poems stand strong in the realm of modern poetry without being confined to the category of ‘tribal poetry.’
Dhanya’s poems reflect a deviation from the conventional patterns of mainstream literature. Many of her works depict the tribal community’s response to urbanization and modern lifestyles. Dhanya Vengachery is a beloved name among tribal writers who use poetry to reclaim their life and identity.
Her works have been included in university syllabi. The poem ‘Udankaltha Kuppayam’ from her tribal poetry collection ‘Mireneer’ has been added under the ‘Subaltern Studies’ section for B.A. Malayalam students at M.G. University this year. At Kannur University, her poem “Pepparil Padam Kozhichu Ponathilekku Irangumbol” (When Descending to the Fields after Drawing on Paper) is part of the Modern Malayalam Poetry syllabus for M.A. Malayalam students. Since last year, B.A. Malayalam students at the autonomous Farook College have been studying her poem “Ramayanam.”
ധന്യ വേങ്ങച്ചേരി
കവി, അധ്യാപിക, വിവർത്തക.
ഗോത്രജീവിതത്തെ സമഗ്രതയിൽ അറിഞ്ഞ് അതിനെ കവിതയിലേക്ക് ചേർത്തു വച്ചുകൊണ്ട് സമകാലിക കേരളകവിതയിലെ ശ്രദ്ധേയമായ സ്ത്രീശബ്ദമായിത്തീർന്ന കവിയാണ് ധന്യ വേങ്ങച്ചേരി. മാവിലൻ തുളു എന്ന ഗോത്രഭാഷയിലും മലയാളത്തിലും കവിതകൾ എഴുതുന്ന ധന്യ, ഗോത്രജീവിതത്തിലെ സൂക്ഷ്മതസ്പന്ദനങ്ങളെകൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഗോത്രകവിതകൾ എന്ന സംവർഗ്ഗത്തിൽ പെടുത്താതെതന്നെ നവീനകവിതകളുടെ ഭാവുകത്വപരിസരത്ത് തിളങ്ങിനിൽക്കാൻ ശക്തമാണ് ധന്യയുടെ കവിതകൾ.
മുഖ്യധാരാ സാഹിത്യത്തിന്റെ പതിവുശീലുകളിൽ നിന്ന് ഒരു വഴിമാറ്റം ധന്യയുടെ കവിതകളിൽ പ്രകടമാണ്. നാഗരികതയോടും ആധുനിക ജീവിതക്രമങ്ങളോടുമുള്ള ഗോത്രസമൂഹത്തിന്റെ പ്രതികരണത്തിന്റെ സ്വഭാവവും പല കവിതകൾക്കുമുണ്ട്. കവിതയിലൂടെ സ്വന്തം ജീവിതവും സ്വത്വവും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന, ഗോത്ര എഴുത്തുകാരിൽ വായനക്കാരുടെ പ്രിയപ്പെട്ട പേര് കൂടിയാണ് ധന്യ വേങ്ങച്ചേരി.
‘ഗോത്ര പെണ്‍കവിതകള്‍’ എന്ന പുസ്തകത്തിന്റെ എഡിറ്ററായിരുന്നു.
ധന്യയുടെ കവിതകൾ സർവകലാശാലകളുടെ പാഠ്യ പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മിരെനീര്’ എന്ന ഗോത്ര കവിതാസമാഹാരത്തിലെ ‘ഉട്ങ്കല്ത്ത കുപ്പായം’ (ഉണക്കമീനിന്റെ കുപ്പായം) എന്ന കവിത എം.ജി. സര്‍വകലാശാല ഈ വര്‍ഷത്തെ ബി.എ. മലയാളം വിദ്യാര്‍ഥികള്‍ക്കുള്ള കീഴാളപഠനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എ. മലയാളം വിദ്യാര്‍ഥികള്‍ക്കുള്ള ആധുനിക മലയാളം കവിതാവിഭാഗത്തില്‍ ധന്യയുടെ ‘പേപ്പറില്‍ പടംകൊഴിച്ച് പൊനത്തിലേക്ക് ഇറങ്ങുമ്പോള്‍’ എന്ന കവിത ഇടം നേടി. സ്വയംഭരണ സ്ഥാപനമായ ഫാറൂഖ് കോളേജിലെ ബി.എ. മലയാളം വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ധന്യയുടെ ‘രാമായണം’ എന്ന കവിത പഠിക്കുന്നുണ്ട്.