Santhipriya

Santhi Priya 

Baul singer, traveller, performer. 

Santhi Priya is celebrated as Kerala’s first female Baul musician, bringing the rich and spiritual tradition of Baul music, rooted in Bengal to a new audience. Baul music is known for its mystical themes, blending devotion, love, and the quest for the divine within.

Santhi Priya’s introduction to Baul music came through her mentor, Parvathy Baul, a highly respected figure in the Baul tradition. Under Parvathy’s guidance, Santhi Priya deeply immersed herself in the philosophy, lifestyle, and musical practices of the Baul community. 

Now living with her family in Thiruvannamalai , Santhi Priya has showcased her Baul music on numerous platforms, captivating listeners with the emotional and spiritual depth of her performances. 

By taking Baul music beyond its traditional origins in Bengal, Santhi Priya has emerged as a key figure in introducing and expanding this soulful art form to Kerala and beyond. Her efforts foster cultural exchange while breathing new life into this ancient tradition in modern times. Santhi Priya’s music blends diverse influences, seamlessly integrating Kabir Das’s verses and the teachings of Sree Narayana Guru, reflecting her personal philosophy and spiritual beliefs. 

Santhi Priya has performed at music programs in many places outside Kerala, such as the Kabir Festival in Malwa, Joydeb Kenduli in Bengal, and Bangalore.

Through her work, Santhi Priya not only safeguards the Baul legacy but also enriches India’s musical landscape, celebrating universal themes of love, spirituality, and unity.

ശാന്തിപ്രിയ

ബാവുൾ ഗായിക, സഞ്ചാരി, സംഗീതജ്ഞ.

പ്രശസ്ത ബാവുൾ ഗായികയാണ് ശാന്തിപ്രിയ. കേരളത്തിൽ നിന്നുള്ള ആദ്യ ബാവുൾ ഗായിക എന്ന് പ്രശസ്തിയും ശാന്തിപ്രിയയ്ക്കുണ്ട്. 

പശ്ചിമബംഗാളിൽ നിന്നുള്ള  ബാവുൾ സംഗീതജ്ഞയായ  പാർവതി ബാവുളിന്റെ ശിഷ്യയാണ്. എഴുത്തുകാരനായ കെ. ജെ. ബേബിയുടെയും ഷേർളി ടീച്ചറുടെയും മകൾ. കനവിലെ വിദ്യാർത്ഥിയായിരുന്നു.   

ഗുരു പ്രഹ്ളാദ് സിങ്ങ് തിപാനിയയിൽ നിന്ന്  കബീർ ദാസിന്റെ വരികൾ  ശാന്തിപ്രിയ പാടിപ്പഠിച്ചിട്ടുണ്ട്. സഞ്ചാരികളായ  മഹാത്മാക്കളുടെ സംഗീതമാണ്  ബാവുൽ എന്നു വിശ്വസിക്കുന്ന ബാവുൽ ഗായകരെപ്പോലെ അതേ ആത്മസംഗീതത്തെ നെഞ്ചിലേറ്റിയാണ് ശാന്തിപ്രിയയുടെ യാത്രകളും. 

കേരളത്തിനകത്തും പുറത്തും ബാവുളിന്റെ ആത്മസംഗീത പാരമ്പര്യം  പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കാണ് ശാന്തിപ്രിയ നിർവ്വഹിക്കുന്നത്. സാംസ്കാരിക വിനിമയത്തോടൊപ്പം തന്നെ പഴയ കാലത്തെ അർഥവത്തായ കലാരൂപങ്ങളെ പുതിയ കാലത്തും പ്രസക്തമാക്കി നിർത്തുകയെന്ന ദൗത്യമാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. 

കബീർ ദോഹകളും നാരായണഗുരുവിന്റെ കൃതികളും കച്ചിലെ പാട്ടുകളും ഹിമാലയത്തിലെ പാട്ടുകളുമെല്ലാം കോർത്തിണക്കാൻ ശ്രമിക്കുന്ന ഗായികയാണ് ശാന്തിപ്രിയ. ബാവുൾ സംഗീതത്തോടൊപ്പം അതിരുകളും മതിലുകളുമില്ലാത്ത സംസ്കാരങ്ങളുടെ ഒരു സമന്വയം കൂടിയാണ് ശാന്തിപ്രിയയുടെ യാത്രകളെ വേറിട്ടതാക്കുന്നത്.