Leena Olappanamanna
Story teller, Teacher, Educator.
Leena Olappamanna is a teacher with a passion for storytelling. A keen nature lover, she has a particular interest in butterflies and birds. At her home in Kongad village, Palakkad district, Olappamanna runs ‘Madhuram Village School’, a learning center. She has been actively involved in storytelling for young children for the past few years.
കഥാകാരി, അദ്ധ്യാപിക, എഡ്യൂക്കേറ്റർ
പാലക്കാടിന്റെ സ്വന്തം കഥ പറച്ചിലുകാരിയാണ് ലീന ഒളപ്പമണ്ണ. സ്വന്തം നാടായ കോങ്ങോടിൽ ‘മധുരം’ എന്ന സ്കൂൾ നടത്തുന്ന ലീന നല്ലൊരു പ്രകൃതി സ്നേഹി കൂടിയാണ്.
ശിക്ഷണവും വിദ്യ ആർജിക്കലും പഠിതാവിനും സഹായകനും ഒരുപോലെ സുഖകരമായ അനുഭവമായിരിക്കണമെന്ന വിശ്വസിക്കുന്ന അവർ, അതിനാലാണ് സ്വന്തം സ്‌കൂളിന് മധുരം എന്ന പേര് നൽകിയത്. ആഖ്യാനത്തിന്റെ ലാളിത്യവും, രസനീയതയും കൊണ്ട് കഴിഞ്ഞ കുറേ വർഷങ്ങളായി കഥ പറച്ചിൽ രംഗത്തു സജീവമാണ്. കുട്ടികളുടെ അകക്കണ്ണിൽ കുസൃതി ജനിപ്പിക്കുന്ന, മൂല്യബോധം വളർത്തുന്ന പറച്ചിലുകളാണ് ലീനയുടെ കഥകളിൽ അധികവും. ഉപമകളോടെയും രൂപകങ്ങളോടെയും അവതരിപ്പിച്ച്, വാക്കുകളുടെ ശബ്ദ വ്യത്യാസത്തിൽ, മുഖത്ത് മിന്നി മായുന്ന ഭാവങ്ങളിൽ കഥ ദൃശ്യ രൂപത്തിൽ പറഞ്ഞു കൊടുക്കുന്നതാണ് ലീനയുടെ കഥാവതരണ ശൈലി.