Bindu Irulam

Bindu Irulam 

Poet, teacher, singer.

Bindu Irulam is a celebrated tribal poet from Wayanad who has garnered recognition for her poetry written in the Kattunayakan language, a language without a script. Writing in both Malayalam and her native tribal language, Bindu Irulam remains committed to preserving the cultural identity of the Kattunaykkan community through her work. Her poetry reflects a deep sense of yearning for the disappearing harmony of nature while echoing the heartbeat of indigenous life. 

Her contributions include poems featured in ‘Gothra Kavitha’, published by DC Books, and her award-winning poem ‘Nanna Thod’, which earned her the Special Jury Award from the Malayalam Sahitya Pravarthaka Sangham. This historic recognition marked the first time a poem in the Kattunayakan language, authored by a member of the community, was honored with such acknowledgment.

Bindu’s work has also appeared in online platforms such as Marga. She is a presenter of ‘Tribal Culture and Poetry’ on Kerala Government’s Radio Malayalam segment ‘Payame Panali’. Bindu also contributed to introducing the Kattunayakan language to Malayalam cinema and theatre, showcasing its rich cultural essence to broader audiences.

Bindu grew up learning and reciting Malayalam poetry. Her poetic recitation echoes the variations of rhythm and she considers Malayalam as her foster mother. Residing in Varachankunnu Colony, Bathery Taluk, Wayanad, Bindu currently works as a Tribal Language Instructor at GVHSS Vakeri.

With a rare innocence and clarity, Bindu Irulam’s writing portrays the language of humanity, offering readers a profound and unique window into the lives, dreams, and struggles of the tribal communities of Wayanad.

ബിന്ദു ഇരുളം

ഗോത്ര കവി, അധ്യാപിക, ഗായിക.

വാമൊഴി മാത്രമുള്ള കാട്ടുനായ്ക്ക ഭാഷയിൽ കവിതകൾ എഴുതി ശ്രദ്ധ നേടിയ വയനാട്ടുകാരിയായ ഗോത്രകവിയാണ് ബിന്ദു ഇരുളം. വയനാട് ജില്ലയിലെ ബത്തേരി താലുക്കില്‍ ഇരുളത്ത് താമസം. ഇപ്പോൾ ജി. വി. എച്ച്. എസ്. എസ്. വാകേരിയിൽ ഭാഷാധ്യാപികയായി ജോലി ചെയ്യുന്നു.

മലയാളത്തിലും ഗോത്രഭാഷയിലും കവിതകള്‍ രചിച്ചിട്ടുണ്ട്. കാട്ടുനായ്ക്ക സമുദായത്തിലെ അംഗമായ ബിന്ദു ഇരുളം അതേ ഭാഷയിൽ തന്നെയാണ് കവിതകൾ എഴുതുന്നത്.  ഡി. സി. ബുക്സ്  പ്രസിദ്ധീകരിച്ച  ‘ഗോത്ര കവിത’ എന്ന പുസ്തകത്തിൽ ബിന്ദു ഇരുളത്തിന്റെ കവിത ഉൾപ്പെട്ടിട്ടുണ്ട്. നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതി സ്വാഭാവികതയെ ഏറെ ആകുലതകളോടെ ആവിഷ്കരിക്കുന്ന ബിന്ദു ഇരുളം തന്റെ കവിതകളിൽ വരച്ചുകാട്ടുന്നത് ആദിവാസിസമൂഹത്തിന്റെ ഹൃദയമിടിപ്പുകളാണ്. 

മലയാളസാഹിത്യ പുസ്തകപ്രവർത്തക സംഘത്തിന്റെ കവിതയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം ‘നന്ന തോട് ‘(എന്റെ തോട് ) എന്ന കവിതയ്ക്ക് ലഭിക്കുമ്പോൾ  ആദ്യമായിട്ടാണ് കാട്ടുനായ്ക്ക ഭാഷയിൽ എഴുതിയ കവിതയ്ക്കും ആ ഗോത്രവിഭാഗത്തിലെ ഒരാൾക്കും അംഗീകാരം ലഭിക്കുന്നത്. 

ഓണ്‍ലൈന്‍ മാസികയായ  മാര്‍ഗ്ഗയിലും കവിതകള്‍ എഴുതുന്നു. കേരള സര്‍ക്കാറിന്റെ റേഡിയോ മലയാളം, ഓണ്‍ലൈന്‍ റേഡിയോയിലെ ‘പയമേ പണലി’യില്‍ ‘ഗോത്ര സംസ്‌ക്കാരവും കവിതയും’ എന്ന വിഷയം അവതരിപ്പിച്ചിട്ടുണ്ട്.

കാട്ടുനായ്ക്ക ഭാഷ മലയാളസിനിമയിലും നാടകത്തിലും ആദ്യമായി അടയാളപ്പെടുത്തുന്നതിൽ ഇവർ ചെയ്ത സംഭാവന എടുത്തുപറയത്തക്കതാണ്. 

ഗോത്രജീവിതത്തിന്റെ ഗൃഹാതുരതയും പ്രതീക്ഷയും പങ്കുവെക്കുന്ന പ്രമേയങ്ങളാണ് ബിന്ദു ഇരുളത്തിന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്. മാനവികതയുടെ ഭാഷ നിഷ്കളങ്കമായി പകർത്തുന്നുവെന്ന പ്രത്യേകതയാണ് ഇവരുടെ എഴുത്തുകൾക്കുള്ളത്.