Shyamkrishnan R.
Short Story Writer, Medical Practitioner, Academician
Shyamkrishnan R. is a Malayalam short story writer appreciated for his deceptively simple yet deeply layered storytelling. He started writing while pursuing MBBS at Calicut Medical College, where his debut short story ‘Madakkam’ won the K. V. Anoop Smaraka Katha Puraskaram in 2015. Another of his stories, Meeshakkallan, won second prize in the Mathrubhumi Vishuppathippu Sahithya Malsaram in 2020, and in 2022, DC Books published his first short story collection under the same title.
A recipient of several literary honors, Shyamkrishnan has been awarded the ‘Kendra Sahitya Akademi Yuva Puraskar’, ‘Madhyamam Suvarna Jubilee Award’ and ‘C. V. Sreeraman Award’. Alongside his literary career, he is a medical professional and currently serves as an Assistant Professor of Biochemistry at Malabar Medical College, Calicut.
ശ്യാംകൃഷ്ണൻ ആർ.
ചെറുകഥാകൃത്ത്, ഡോക്ടർ, അധ്യാപകൻ
മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് ശ്യാംകൃഷ്ണൻ. ആർ . ലളിതവും അതേസമയം ആഴമേറിയതുമായ കഥാപറച്ചിലിലൂടെ ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിബിഎസ് പഠിക്കുമ്പോഴാണ് ശ്യാം കൃഷ്ണൻ എഴുതാൻ ആരംഭിച്ചത്. ആദ്യ കഥയായ ‘മടക്കം’ 2015-ൽ,കെ.വി. അനൂപ് സ്മാരക കഥാപുരസ്‌കാരം നേടിയിരുന്നു. 2020-ൽ, ‘മീശക്കള്ളൻ’ എന്ന കഥ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തിൽ രണ്ടാം സമ്മാനം നേടി. 2022-ൽ, ഡി. സി. ബുക്സ് ഇതേ പേരിൽ ആദ്യ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം, മാധ്യമം സുവർണ ജൂബിലി അവാർഡ്, സി.വി. ശ്രീരാമൻ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ, മലബാർ മെഡിക്കൽ കോളേജിൽ ബയോകെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.