Manikuttan Paniyan
Adivasi leader, social worker, educator.
Manikuttan Paniyan is an Adivasi leader and social worker actively engaged with the tribal communities in Wayanad district. Hailing from the Paniya community, he holds an MBA degree and is dedicated to the social and economic advancement of Adivasi societies.
He is particularly involved in educational initiatives within the Adivasi community. In 2020, he brought attention to the issues faced by Adivasi students who were excluded from Plus One admissions in Wayanad district. Additionally, he was among those who advocated for the inclusion of tribal arts in school youth festivals.
Manikuttan Paniyan actively voices his opinions on social issues through his Facebook page. He serves as a Teaching Assistant at the Kerala Veterinary and Animal Sciences University.
His efforts continue to play a significant role in the upliftment and empowerment of the Adivasi community in Kerala.
മണിക്കുട്ടൻ പണിയൻ
ആദിവാസി നേതാവ്, സാമൂഹ്യപ്രവർത്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ.
വയനാട് ജില്ലയിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസപ്രവർത്തകനുമാണ്
മണിക്കുട്ടൻ പണിയൻ. പണിയസമുദായത്തിൽ നിന്നുള്ള എംബിഎ ബിരുദധാരിയാണ് മണിക്കുട്ടൻ. ആദിവാസിസമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയും വിദ്യാഭ്യാസപുരോഗതിയും ലക്ഷ്യമിട്ടുള്ള സജീവമായ ഇടപെടലാണ് മണിക്കുട്ടൻ പണിയൻ നടത്തുന്നത്.
2020-ൽ, വയനാട് ജില്ലയിലെ പ്ലസ് വൺ പ്രവേശനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ആദിവാസിക്കുട്ടികളുടെ പ്രശ്നങ്ങൾ ലോകസമക്ഷം ഉന്നയിച്ച് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ഗോത്രകലകളെ സ്കൂൾ കലോൽസവത്തിൽ ഉൾപ്പെടുത്തിയ തീരുമാനത്തിനു പിന്നിൽ സമ്മർദ്ദം ചെലുത്തിയവരുടെ കൂട്ടത്തിൽ മണിക്കുട്ടൻ പണിയനടക്കമുള്ളവരുമുണ്ട്.
മണിക്കുട്ടൻ പണിയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ സാമൂഹികവിഷയങ്ങളിൽ സജീവമായി പ്രതികരിക്കുന്നുണ്ട്.
കേരള വെറ്റിനറി ആന്റ് ആനമിൽ സയൻസസ് യുണിവേഴ്സിറ്റിയിലെ ടീച്ചിങ്ങ് അസിസ്റ്റന്റാണ്.